Murder | 'തന്നെ സ്ഥിരമായി ശല്യം ചെയ്യുന്നവരെ പൊലീസിന്റെ മുന്നിലിട്ട് ചെരിപ്പൂരി അടിച്ചു; അക്രമികള്‍ പകരം വീട്ടിയത് യുവതിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി'
Oct 24, 2022, 15:19 IST
ബെംഗ്ലൂറു: (www.kvartha.com) തന്നെ സ്ഥിരമായി ശല്യം ചെയ്യുന്നവരെ പൊലീസിന്റെ മുന്നിലിട്ട് ചെരിപ്പൂരി അടിച്ച യുവതിയുടെ ഭര്‍ത്താവിനെ ഒരു സംഘം അക്രമികള്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്. യെലഹങ്കയിലെ കൊണ്ടപ്പ ലേഔടിലെ താമസക്കാരന്‍ 33കാരനായ ചന്ദ്രശേഖര്‍ ആണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. പ്രതികള്‍ക്ക് ഇദ്ദേഹത്തിന്റെ ഭാര്യയോടുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ആന്ധ്രാ പ്രദേശിലെ ഹിന്ദുപൂര്‍ സ്വദേശിയായ ചന്ദ്രശേഖറും ഭാര്യ ശ്വേതയും ആറു മാസം മുമ്പാണ് ബെംഗ്ലൂറിലെത്തിയത്. മൂന്നരവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഹിന്ദുപൂരില്‍ താമസിക്കവെ, ഒരു സംഘം തന്നെ സ്ഥിരമായി ശല്യം ചെയ്യുന്നതായി ശ്വേത പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചര്‍ച്ച നടത്തി സംഭവം ഒത്തുതീര്‍പ്പാക്കിയിരുന്നു. ശല്യം ചെയ്തവരെ ചെരിപ്പ് കൊണ്ട് അടിക്കാന്‍ യുവതിയോട് സ്റ്റേഷനില്‍ വച്ച് പൊലീസ് ആവശ്യപ്പെടുകയും യുവതി അപ്രകാരം ചെയ്യുകയും ചെയ്തിരുന്നു.
ഈ സംഭവത്തിനു ശേഷമാണ് ദമ്പതികള്‍ ബെംഗ്ലൂറിലെത്തിയത്. യുവതി അടിച്ചതിലുള്ള പ്രതികാരമായാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നാണ് പറയുന്നത്. സംഭവദിവസം വീടിന്റെ ടെറസില്‍ നില്‍ക്കവെയാണ് ചന്ദ്രശേഖറിനെ കൊലപ്പെടുത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Karnataka: Man murdered for revenge after wife thrashes her molesters with sandals in front of cops, Bangalore, News, Murder, Police, Complaint, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.