കര്‍ണാടകയില്‍ നിയന്ത്രണം കടുപ്പിക്കുന്നു; ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ രാജ്യം വിട്ടതില്‍ അന്വേഷണം പ്രഖ്യാപിച്ചു; ഇയാള്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് സ്വന്തമാക്കിയതിലൂം ദുരൂഹത

 


ബെന്‍ഗ്ലൂറു: (www.kvartha.com 03.12.2021) രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചവരിലൊരാളായ വിദേശി രാജ്യം വിട്ടതില്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍കാര്‍. ദക്ഷിണാഫ്രികയില്‍ നിന്നും നവംബര്‍ 20 ന് ബെന്‍ഗ്ലൂറുവിലെത്തിയ 66 കാരനായ വിദേശിയാണ് രാജ്യം
വിട്ടത്. ഒമിക്രോണ്‍ സ്ഥിരീകരിച്ച വിദേശിയുടെ ആര്‍ടിപിസിആര്‍ റിപോര്‍ടിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് റവന്യൂമന്ത്രി ആര്‍ അശോക പറഞ്ഞു.

അന്വേഷണം ബെന്‍ഗ്ലൂറു സിറ്റി പൊലീസ് കമിഷണര്‍ നിരീക്ഷിക്കും. ആഫ്രികന്‍ രാജ്യങ്ങളില്‍ നിന്ന് ബെന്‍ഗ്ലൂറുവില്‍ എത്തിയശേഷം വിലാസം ലഭ്യമല്ലാത്ത യാത്രക്കാരെക്കുറിച്ച് അന്വേഷിക്കുമെന്നും അവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഹോടെലില്‍ താമസിച്ച വിദേശി അവിടെ ചില യോഗങ്ങളില്‍ പങ്കെടുത്തിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിന് ശേഷം ദുബൈയിലേക്ക് പോയി. രണ്ട് കോവിഡ് പരിശോധന റിപോര്‍ടുകളാണ് ഇയാള്‍ക്കുണ്ടായിരുന്നത്. ഒന്ന് പോസിറ്റീവും ഒന്ന് നെഗറ്റീവും. ഇത് സംശയം ഉളവാക്കുന്നതാണെന്നും ലാബ് കേന്ദ്രീകരിച്ച് അന്വേഷണം ഉണ്ടാകുമെന്നും ആര്‍ അശോക പറഞ്ഞു.

രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചവരിലൊരാളായ ദക്ഷിണാഫ്രികന്‍ സ്വദേശി സ്വകാര്യ ലാബില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് ഹാജരാക്കിയതായും നവംബര്‍ 27-ന് രാജ്യം വിട്ടതായും ബെന്‍ഗ്ലൂറു കോര്‍പറേഷന്‍ അറിയിച്ചിരുന്നു. നവംബര്‍ 20-ന് ഇന്‍ഡ്യയിലെത്തിയ 66 കാരനായ ഇയാള്‍ക്ക് കോവിഡ് സ്ഥരീകരിച്ചിരുന്നു. ഏഴ് ദിവസത്തിന് ശേഷം ദുബൈയിലേക്ക് പോകുകയായിരുന്നു.

നവംബര്‍ 20-ന് ദക്ഷിണാഫ്രികയില്‍ നിന്ന് ഇന്‍ഡ്യയില്‍ എത്തിയ ഇയാള്‍ അവിടെ നിന്നുള്ള കോവിഡ് നെഗറ്റീവ് റിപോര്‍ട് ഹാജരാക്കിയിരുന്നു. കോവിഡ് സ്ഥിരീകരിച്ച ഇയാളോട് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിറ്റേ ദിവസം സ്വകാര്യ ലാബില്‍ സ്വയം പരിശേധനക്ക് വിധേയനായ ഇയാള്‍ക്ക് കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് ലഭിച്ചു. തുടര്‍ന്ന് അര്‍ധരാത്രി ഹോടെലില്‍ നിന്ന് ടാക്‌സി കാറില്‍ വിമാനത്താവളത്തിലേക്ക് പോയ ഇയാള്‍ ദുബൈയിലേക്ക് പോകുകയായിരുന്നു.

അതിനിടെ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജനുവരി 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും സര്‍കാര്‍ മാറ്റിവച്ചതായും റവന്യൂമന്ത്രി പറഞ്ഞു. പൂര്‍ണമായും വാക്സിന്‍ എടുത്തവരെ മാത്രമേ തിയേറ്ററുകളിലും മള്‍ടിപ്ലക്‌സുകളിലും ഷോപിംഗ് മാളുകളിലും പ്രവേശിപ്പിക്കൂ. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന ആളുകളുടെ എണ്ണത്തില്‍ (പരമാവധി 500) മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ നിയന്ത്രണം കടുപ്പിക്കുന്നു; ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ രാജ്യം വിട്ടതില്‍ അന്വേഷണം പ്രഖ്യാപിച്ചു; ഇയാള്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് സ്വന്തമാക്കിയതിലൂം ദുരൂഹത

Keywords:  Karnataka Orders Inquiry Into 1st Omicron Case Over RT-PCR Reports, Says Lab Must Be Probed, Bangalore, News, Karnataka, Probe, Police, National, COVID-19.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia