Congress Wins | കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പില്‍ ജെ ഡി യു- ബി ജെ പി സഖ്യത്തിന് തിരിച്ചടി, അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ തളളിയെന്ന് കോണ്‍ഗ്രസ്
Feb 22, 2024, 20:07 IST
മംഗ്ലൂരു: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി കോണ്‍ഗ്രസിന് പ്രതീക്ഷയും കരുത്തും പകര്‍ന്നുകൊണ്ടു കര്‍ണാടക എം എല്‍ സി(ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം) ഉപതിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം. കര്‍ണാടകയില്‍ പുതുതായി ജെ ഡി എസുമായി കൈക്കോര്‍ത്ത ബി ജെ പിക്ക് കോണ്‍ഗ്രസിന്റെ വിജയം തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ബിജെപി പിന്തുണയോടെ മത്സരിച്ച ജെ ഡി യു സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പുട്ടണ്ണ വിജയിച്ചത്.
സംസ്ഥാനത്തെ ബംഗ്ലൂരു ടീചേഴ്സ് മണ്ഡലത്തിലേക്കുളള തിരഞ്ഞെടുപ്പില്‍ ജെ ഡി എസ് സ്ഥാനാര്‍ഥിയായ എം പി രംഗനാഥിനെ പരാജയപ്പെടുത്തിയാണ് പുട്ടണ്ണ അഞ്ചാം തവണയും എം എല്‍ എയാകുന്നത്. പുട്ടണ്ണ രണ്ടു തവണ ജെ ഡി എസുകാരനായും രണ്ടുതവണ ബി ജെ പി ടികറ്റില്‍ നിന്നും എം എല്‍ എ സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ബി ജെ പി- ജെ ഡി യുവിന് സീറ്റു കൈമാറിയത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ അതു തിരിച്ചടിയാവുകയും ചെയ്തു. കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വിജയം ഇന്‍ഡ്യാമുന്നണിക്കും ആവേശകരമായിട്ടുണ്ട്. ബി ജെ പി, ജെ ഡി യു സഖ്യത്തെ ജനങ്ങള്‍ അംഗീകരിക്കാത്തതിന്റെ തെളിവാണ് കോണ്‍ഗ്രസ് വിജയമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

Keywords: Karnataka powerplay: Congress records first win against BJP-JD(S) alliance in Legislative Council by poll, Mangalore, News, Karnataka Powerplay, Congress, Win, Politics, Legislative Council, BJP-JD(S), Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.