Arrested | സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ എച് ഡി രേവണ്ണ അറസ്റ്റില്‍; പൊലീസ് കസ്റ്റഡിയിലെടുത്തത് പിതാവ് എച് ഡി ദേവെഗൗഡയുടെ വീട്ടില്‍ നിന്നും

 


ബംഗ്ലൂരു: (KVARTHA) ലൈംഗിക പീഡന കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച് ഡി രേവണ്ണ അറസ്റ്റില്‍. പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച് ഡി ദേവെഗൗഡയുടെ ബംഗ്ലൂരുവിലെ വീട്ടില്‍നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി. സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വ്യാഴാഴ്ച രേവണ്ണയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

രേവണ്ണയുടെ മകനായ പ്രജ്വല്‍ ചിത്രീകരിച്ച അശ്ലീല വീഡിയോയില്‍ ഉള്‍പെട്ട സ്ത്രീയെ രേവണ്ണയുടെ സഹായികള്‍ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി അവരുടെ 20 വയസുള്ള മകനാണ് പരാതി നല്‍കിയിരുന്നത്. തട്ടിക്കൊണ്ടുപോയ സ്ത്രീയെ പിന്നീട് രേവണ്ണയുടെ സഹായിയുടെ വീട്ടില്‍നിന്ന് പൊലീസ് മോചിപ്പിച്ചു. 

Arrested | സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ എച് ഡി രേവണ്ണ അറസ്റ്റില്‍; പൊലീസ് കസ്റ്റഡിയിലെടുത്തത് പിതാവ് എച് ഡി ദേവെഗൗഡയുടെ വീട്ടില്‍ നിന്നും

രേവണ്ണയ്ക്കെതിരെ കഴിഞ്ഞ ദിവസം ലുകൗട് നോടിസ് പുറത്തിറക്കിയിരുന്നു. വീട്ടുജോലിക്കാരിയുടെ പീഡന പരാതിയില്‍ അറസ്റ്റ് ഒഴിവാക്കുന്നതിന് മുന്‍കൂര്‍ ജാമ്യം തേടിയ രേവണ്ണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലുകൗട് നോടിസ് പുറപ്പെടുവിച്ചത്.

പീഡനക്കേസിലെ ഒന്നാം പ്രതിയായ രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ലുകൗട് നോടിസ് പുറത്തിറക്കിയിരുന്നു. പ്രജ്വല്‍ ജര്‍മനിയില്‍നിന്ന് എത്തിയാലുടന്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്തേക്കും.

രേവണ്ണയ്‌ക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയും (48) പരാതി നല്‍കിയിരുന്നു. വീട്ടില്‍ ജോലിക്ക് നിന്ന തന്നെ 2019- 22 കാലഘട്ടത്തില്‍ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വല്‍ മകളുടെ അശ്ലീല വീഡിയോ ചിത്രീകരിച്ചെന്നും പരാതിയില്‍ പറയുന്നു. രേവണ്ണയെ വൈദ്യ പരിശോധന അടക്കം നടത്തിയശേഷം കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

Keywords:  Karnataka SIT takes senior JDS MLA HD Revanna into custody for alleged abduction of assault victim, Bangalore, News, JDS MLA HD Revanna, Arrested, Abduction Case, Complaint, Police, Court, Custody, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia