Dry Days | കര്‍ണാടക തിരഞ്ഞെടുപ്പ്: മെയ് 10 വരെ ഡ്രൈഡേ പ്രഖ്യാപിച്ചു
ബെംഗ്ളൂറു: (www.kvartha.com) മെയ് ഒമ്പത് മുതല്‍ നടക്കുന്ന കര്‍ണാടക അസംബ്ലി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മെയ് പത്ത് അര്‍ധരാത്രി വരെ ഡ്രൈഡേ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണി മുതലാണ് ആരംഭിച്ചത്. മദ്യം, വൈന്‍, ചാരായം മറ്റേതെങ്കിലും ലഹരിവസ്തുക്കള്‍ എന്നിവയടക്കമുള്ളവയുടെ വില്പന, ഉപഭോഗം, സംഭരണം, മൊത്ത-ചില്ലറ വില്പനയിലടക്കം നിരോധനം ഏര്‍പെടുത്തിയാണ് പൊലീസ് കമീഷനര്‍ പ്രതാപ് റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മദ്യകടകളും മദ്യം വിളമ്പുന്ന റെസ്റ്ററന്റുകളും ഹോടെലുകളും അടഞ്ഞുകിടക്കും. അതേസമയം തന്നെ വോടെണ്ണല്‍ നടക്കുന്ന മെയ് 13നും മദ്യനിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്. സിഎല്‍ 9 ലൈസന്‍സുള്ള മദ്യം നല്കുന്ന സ്ഥാപനങ്ങള്ളും റിഫ്രഷ്മെന്റ് ബാര്‍ മുറികളും അടച്ചിടുമെന്നും ബെംഗ്ളൂറിലെയും മംഗ്ളൂറിലെയും ബാര്‍, പബ് ഉടമകള്‍ അറിയിച്ചു.
പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്ന ഭക്ഷണം ഡോര്‍ ഡെലിവറി നടത്തില്ലെന്നും ബാര്‍ ഉടമകളുടെ സംഘടന അറിയിച്ചിട്ടുണ്ട്. ബെംഗ്ളൂറിലെ ഉത്തരവ് സംസ്ഥാനത്തുടനീളമുള്ള എല്ലാ ജില്ലകള്‍ക്കും ബാധകമാണെന്ന് കമീഷനര്‍ പ്രതാപ് റെഡ്ഡി അറിയിച്ചു. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങ തടയുന്നതിനും സ്വതന്ത്രവും നീതിപൂര്‍വകവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് നടക്കാനാണ് നിരോധനമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Karnataka, News, National, Dry days, Election, Karnataka to observe dry days from on Monday.