കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കര്‍ണാടക; രാത്രി കര്‍ഫ്യൂ ജനുവരി 31 മുതല്‍ പിന്‍വലിക്കുന്നു, സ്‌കൂളുകളും കോളജുകളും വീണ്ടും തുറക്കാനും സര്‍കാര്‍ തീരുമാനം
Jan 29, 2022, 16:22 IST
ബെംഗ്‌ളൂറു: (www.kvartha.com 29.01.2022) കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കര്‍ണാടക സര്‍കാര്‍. സംസ്ഥാനത്ത് നടപ്പാക്കിയിരുന്ന രാത്രി കര്‍ഫ്യൂ ജനുവരി 31 മുതല്‍ പിന്‍വലിക്കും. കൂടാതെ കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ബെംഗ്‌ളൂറിലെ എല്ലാ സ്‌കൂളുകളും കോളജുകളും വീണ്ടും തുറക്കാനും തീരുമാനമായി.
മഹാരാഷ്ട്ര, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ കോവിഡ് നെഗറ്റീവ് സെര്‍ടിഫികറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നും സര്‍കാര്‍ നിര്‍ദേശിച്ചു.
ഇതുവരെ പബുകള്‍, റെസ്റ്റോറന്റുകള്‍, ഹോടെലുകള്‍, ഭക്ഷണശാലകള്‍ എന്നിവടങ്ങളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമായിരുന്നു പ്രവേശന അനുമതി. ഇനി 31ന് ശേഷം എല്ലാവരെയും പ്രവേശിപ്പിക്കാനും സര്‍കാര്‍ അനുമതി നല്‍കി. അതുകൂടാതെ സര്‍കാര്‍ ഓഫിസുകളില്‍ എല്ലാവരും ഹാജരാകണം.
എന്നാല്‍ തിയേറ്ററുകള്‍, നീന്തല്‍ക്കുളങ്ങള്‍, ജിമുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവടങ്ങളില്‍ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. ആരാധനാലയങ്ങളില്‍ പകുതി പേര്‍ക്ക് പ്രവേശന അനുമതിയുണ്ട്. അതേസമയം, വിവാഹത്തിന് 300 ആളുകള്‍ക്ക് പങ്കെടുക്കാം.
കൂടാതെ മേളകള്‍, റാലികള്‍, ധര്‍ണകള്‍, പ്രതിഷേധങ്ങള്‍, സാമൂഹിക-മത സമ്മേളനങ്ങള്‍ എന്നീ പരിപാടികള്‍ എല്ലാം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.