Shafi Saadi | സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥിയായി കർണാടക വഖഫ് ബോർഡ് ചെയർമാൻ ശാഫി സഅദിയും; ശ്രദ്ധേയമായി സാന്നിധ്യം
May 20, 2023, 20:01 IST
ബെംഗ്ളുറു: (www.kvartha.com) കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞാ ചെയ്യുന്ന ചടങ്ങിൽ അതിഥിയായി കർണാടക വഖഫ് ബോർഡ് ചെയർമാൻ ശാഫി സഅദിയുടെ സാന്നിധ്യം ശ്രദ്ധേയമായി. ചടങ്ങിൽ പങ്കെടുക്കുന്നതിനായി ക്ഷണം ലഭിച്ച അതിഥികളുടെ കൂട്ടത്തിൽ മുൻ നിരയിൽ തന്നെയായിരുന്നു ശാഫി സഅദിയുടെ ഇരിപ്പിടം.
കർണാടക കോൺഗ്രസ് സർകാരിൽ മുസ്ലിംകൾക്ക് ഉപമുഖ്യമന്ത്രി പദവിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും നൽകണമെന്ന് ശാഫി സഅദി ആവശ്യപ്പെട്ടതായുള്ള വാർത്തകൾ ഏറെ ചർചയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ ഇതിനെതിരെ വിമർശനവും ഉയർത്തിയിരുന്നു. 2021 നവംബർ 17നാണ് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ശാഫി സഅദി വിജയിച്ചത്. കാന്തപുരം എപി അബൂബകർ മുസ്ലിയാർ നേതൃത്വം നൽകുന്ന സുന്നി വിഭാഗത്തിന്റെ കർണാടകയിലെ പ്രമുഖ നേതാവ് കൂടിയാണ് ശാഫി സഅദി.
കാന്തപുരം സുന്നി വിഭാഗത്തിന് കർണാടകയിൽ ശക്തമായ സംഘടനാ ശേഷിയും മുസ്ലിംകൾക്കിടയിൽ നിർണായക സ്വാധീനവുമുണ്ട്. കർണാടക മുസ്ലിം ജമാഅത് ജെനറൽ സെക്രടറി കൂടിയായ ശാഫി സഅദി 2010ലും 2016ലും കര്‍ണാടക എസ് എസ് എഫിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. വഖഫ് ബോർഡ് അംഗമായിരിക്കെയാണ് അദ്ദേഹം ചെയർമാൻ പദവിയിൽ എത്തിയത്. കര്‍ണാടകയിലെ മുസ്ലിം വിദ്യാഭ്യാസ പൊതുരംഗങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന വ്യക്തിത്വം കൂടിയാണ് ശാഫി സഅദി. ഇതൊക്കെയാണ് വിവാദങ്ങൾ തള്ളിക്കൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ട അതിഥികളിൽ ഒരാളായതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
മംഗ്ളുറു ബണ്ട് വാൾ സ്വദേശിയായ ശാഫി സഅദി കാസർകോട് ദേളിയിലെ സഅദിയ്യയിലാണ് മതപഠനം പൂർത്തീകരിച്ചത്. ബെംഗ്ളൂറിലെ സഅദിയ്യ ഫൗൻഡേഷന് കീഴിലെ വിദ്യാഭ്യാസ സമുച്ഛയവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സരംരംഭമാണ്.

Keywords: Siddaramaiah News, Karnataka News, Karnataka Waqf Board, Shafi Saadi, Politics, Political News, Karnataka Politics, Congress, Karnataka Waqf Board Chairman Shafi Saadi attended in Siddaramaiah's oath-taking ceremony.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.