കാമുകന്റെ ഭാര്യയായ 30 കാരിയെയും 4 കുട്ടികളെയും വടിവാള്‍ കൊണ്ട് ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസില്‍ 32കാരി അറസ്റ്റില്‍; കൊലയ്ക്ക് പ്രേരിപ്പിച്ചത് വിവാഹത്തിന് തടസം നിന്നതിനാലെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ്
Feb 10, 2022, 13:17 IST
ബെന്‍ഗ്ലൂര്‍: (www.kvartha.com 10.02.2022) കാമുകന്റെ ഭാര്യയായ 30 കാരിയെയും അവരുടെ നാലു കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസില്‍ 32കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരു സ്വദേശിയായ പ്രതി കൊല്ലപ്പെട്ട യുവതിയുടെ ബന്ധുവാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെയും ഇരയുടെയും പേര് ലക്ഷ്മി എന്നാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ് സാഗര്‍ പ്രദേശത്ത് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വ്യാപാരിയായ ഗംഗാറാമുമായി പ്രതി അവിഹിത ബന്ധത്തിലായിരുന്നു. കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഞായറാഴ്ച പുലര്‍ച്ചെ 12.45 ഓടെ ഇരുചക്രവാഹനത്തില്‍ അരിവാളുമായി ഗംഗാറാമിന്റെ വീട്ടിലെത്തിയ യുവതി കൊലപാതകം നടത്തിയ ശേഷം അതേവാഹനത്തില്‍ രക്ഷപ്പെട്ടു. ഗംഗാറാം ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.
'ആദ്യം കൊലപാതകത്തില്‍ ഗംഗാറാമിനെയാണ് സംശയിച്ചത്. എന്നാല്‍ അദ്ദേഹത്തിനെതിരെ തെളിവുകളൊന്നുമില്ല. മാത്രമല്ല, സംഭവം നടക്കുമ്പോള്‍ ഇയാള്‍ ഹൈദരാബാദിലായിരുന്നു. അന്വേഷണത്തില്‍ ഗംഗാറാമും ലക്ഷ്മിയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് മനസ്സിലായി. പ്രദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ഗംഗാറാമിന്റെ വീടിന് സമീപമുള്ള സിസിടിവി കാമറകള്‍ പരിശോധിക്കുകയും ചെയ്തപ്പോള്‍, ലക്ഷ്മി (പ്രതി) തന്റെ വാഹനവുമായി രാത്രി വൈകി അവിടെയെത്തിയതായി കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.' -ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്യുന്നു.
മോഷണത്തിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. 'എന്നിരുന്നാലും, കുട്ടികളും കൊല്ലപ്പെട്ടതിനാല്‍, ഈ കേസില്‍ വ്യക്തിപരമായ വൈരാഗ്യമുണ്ടെന്ന് സംശയിച്ചു. വീട്ടില്‍ അതിക്രമിച്ചു കയറിയതായി കണ്ടെത്താത്തതിനാല്‍ വീട്ടുകാര്‍ക്ക് പരിചിതമായ ആരെങ്കിലും കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയിച്ചു എന്നും പൊലീസ് വ്യക്തമാക്കി.
പ്രതി പലപ്പോഴും ഗംഗാറാമിന്റെ വീട്ടില്‍ വന്നിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍, വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ ഇയാള്‍ ഒഴിവാക്കുകയായിരുന്നു. മാത്രമല്ല, ഗംഗാറാമിന്റെ ഭാര്യയും ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതില്‍ പ്രകോപിതയായ പ്രതി ഗംഗാറാമിന്റെ ഭാര്യയെ തലയ്ക്കടിച്ചും തലയണ കൊണ്ട് ഞെരിച്ചും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ബഹളത്തിനിടെ വീട്ടിലെ നാല് കുട്ടികളില്‍ രണ്ട് പേര്‍ ഉണര്‍ന്ന് തങ്ങളെ ഉപദ്രവിക്കരുതെന്ന് പ്രതിയോട് അപേക്ഷിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ അത് വകവെയ്ക്കാതെ നാലു കുട്ടികളേയും
യുവതി കൊലപ്പെടുത്തി. കൃത്യത്തിനുശേഷം മൈസൂരുവിലേക്ക് പോകുന്നതിന് മുമ്പ് പ്രതി വീട്ടില്‍ നിന്ന് കുറച്ച് ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു.
കൊലപാതകത്തിന് ഉപയോഗിച്ചേഷം പ്രതി വലിച്ചെറിഞ്ഞ ആയുധം സമീപത്തെ കനാലില്‍ നിന്ന് കണ്ടെടുത്തു. കൊലപാതകത്തില്‍ നേരിട്ടോ അല്ലാതെയോ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഇരയുടെ മക്കളായ കോമള (8), രാജ് (10), കുനാല്‍ (5) എന്നിവരും അനന്തരവനായ ഗോവിന്ദയും (13) ആണ് കൊല്ലപ്പെട്ടത്.

Keywords: Karnataka: Woman arrested for killing ‘lover’s’ wife, 4 children, say police, Bangalore, News, Local News, Killed, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.