ഇനി വാരാന്ത്യം അടിച്ചുപൊളിക്കാം: ശനിയും ഞായറും നന്ദി ഹില്‍സ് വിനോദസഞ്ചാരികള്‍ക്കായി തുറക്കും; ഒരു ദിവസം മുമ്പ് ടികറ്റ് ബുക് ചെയ്യണം; അറിയാം കൂടുതൽ

 


ബെംഗ്ളുറു: (www.kvartha.com 26.03.2022) കര്‍ണാടകയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നന്ദി ഹില്‍സ് മാര്‍ച് 26 ശനിയാഴ്ച മുതല്‍ വരാന്ത്യ വിനോദസഞ്ചാരികള്‍ക്കായി വീണ്ടും തുറക്കും. ബെംഗ്ളൂറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് നന്ദി മല. ശനിയും ഞായറും സന്ദര്‍ശകര്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ ചിക്കബെല്ലാപ്പൂര്‍ ജില്ലയിലെ ഭരണകൂടം തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ശനിയും ഞായറും വിനോദസഞ്ചാരികള്‍ക്ക് ഇവിടെ വിലക്കേര്‍പെടുത്തിയിരുന്നു.
                       
ഇനി വാരാന്ത്യം അടിച്ചുപൊളിക്കാം: ശനിയും ഞായറും നന്ദി ഹില്‍സ് വിനോദസഞ്ചാരികള്‍ക്കായി തുറക്കും; ഒരു ദിവസം മുമ്പ് ടികറ്റ് ബുക് ചെയ്യണം; അറിയാം കൂടുതൽ

ഈ വര്‍ഷം ആദ്യം സര്‍കാര്‍ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞിരുന്നെങ്കിലും വാരാന്ത്യങ്ങളില്‍ ധാരാളം വിനോദസഞ്ചാരികള്‍ എത്തുകയും പാര്‍കിംഗ് സ്ഥലം ലഭ്യമല്ലാത്തതിനാല്‍ ചിക്കബെല്ലാപ്പൂര്‍ ഭരണകൂടം നിരോധനം തുടരുകയും ചെയ്തു. ഇപ്പോള്‍, വിനോദസഞ്ചാരികള്‍ക്ക് നന്ദി ഹില്‍സിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് ജില്ലാ അധികൃതര്‍ നല്‍കുന്ന പാസ് വേണം. മുന്‍കൂര്‍ ബുകിംഗ് നിര്‍ബന്ധമാണ്, ഓഫ്ലൈനിലും ഓണ്‍ലൈനിലും ബുക് ചെയ്യാം. ഒരു ദിവസം മുമ്പ് ബുകിംഗ് നടത്തണം. വൈകിട്ട് ആറ് മണി വരെ ahttp://www(dot)kstdc(dot)co എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ടികറ്റ് ബുക് ചെയ്യാം. കൗണ്ടറിലും ടികറ്റ് ലഭിക്കും.

വാരാന്ത്യത്തില്‍ 1,000 ഇരുചക്ര വാഹനങ്ങളും കാറുകളും മിനി ബസുകളും ഉള്‍പെടെ 300 ചെറുവാഹനങ്ങളും അനുവദിക്കുമെന്ന് ചിക്കബെല്ലാപൂര്‍ ഡെപ്യൂടി കമീഷനര്‍ ആര്‍ ലത പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കനത്ത മഴയെ തുടര്‍ന്ന് നന്ദി ഹില്‍സിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രം അടച്ചിരുന്നു. റോഡുകള്‍ പുനര്‍നിര്‍മിച്ച ശേഷം, 2021 ഡിസംബര്‍ ഒന്നിന് ഗെറ്റ് എവേ തുറന്നു. പൊതുജനങ്ങള്‍ക്കായി പ്രദേശം തുറക്കുന്നതിന് മുമ്പ് ഓണ്‍ലൈനിലൂടെയും നേരിട്ടും ടികറ്റ് ബുക് ചെയ്യുന്നതിനുള്ള സൗകര്യം, വാഹന പ്രവേശനം നിരീക്ഷിക്കല്‍ എന്നിവ ഒരുക്കുമെന്ന് ഡെപ്യൂടി കമീഷനര്‍ പറഞ്ഞു.

Keywords:  News, National, Karnataka, Top-Headlines, Bangalore, Tourism, People, Public Place, Government, Karnataka’s Nandi Hills, Karnataka’s Nandi Hills opens for tourists over the weekend.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia