കശ്മീരില്‍ സൈനീക വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: പത്ത് ജില്ലകളില്‍ കര്‍ഫ്യൂ

 


ശ്രീനഗര്‍: കശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ പ്രക്ഷോഭത്തില്‍ സൈന്യത്തിന്റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തെതുടര്‍ന്ന് പത്ത് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അഫ്‌സല്‍ ഗുരുവിന്റെ വധത്തിനുശേഷം പൂര്‍വ്വ സ്ഥിതിയിലെത്തിയ താഴ്വരയെ യുവാവിന്റെ മരണം വീണ്ടും സംഘര്‍ഷപൂരിതമാക്കി. പലയിടങ്ങളില്‍ നിന്നും അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇതിനിടെ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ കേണലിന്റെ പേര് ഉള്‍പ്പെടുത്തി. യുവാവിന്റെ മരണത്തില്‍ വീഴ്ച പറ്റിയത് സൈന്യത്തിനാണെന്നാണ് പോലീസിന്റെ പ്രാഥമീക റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. 46 രാഷ്ട്രീയ റൈഫിള്‍സിലെ കേണല്‍ ദല്‍ബീന്ദര്‍ സിംഗിന്റെ പേരാണ് എഫ്.ഐ.ആറിലുള്ളത്.

സംഘര്‍ഷത്തെഭയന്ന് കശ്മീരില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സര്‍വീസുകള്‍ മരവിപ്പിച്ചു. കശ്മീരില്‍ സൈന്യം നടത്തുന്ന കടന്നുകയറ്റത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. അതേസമയം യുവാവിന്റെ മരണത്തില്‍ യാതൊരു പങ്കുമില്ലെന്നാണ് സൈനീക വക്താവ് വ്യക്തമാക്കിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തുകയായിരുന്നു.

കശ്മീരില്‍ സൈനീക വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: പത്ത് ജില്ലകളില്‍ കര്‍ഫ്യൂ SUMMARY: Srinagar: There is curfew in 10 districts of Kashmir since last night amid tension after the death of a 24-year-old man allegedly in Army firing during a protest in Baramulla in north Kashmir yesterday. The police have registered an FIR against the Army and have named a Colonel. The Army says the young man was some distance away from the site of the protest and was not killed in firing.

Keywords: National news, Srinagar, Curfew, 10 districts, Kashmir, Tension, Death, 24-year-old man, Army firing, Protest, Baramulla
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia