കശ്മീരിന്റെ സൗന്ദര്യവും ബെന്‍ഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും യു പിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് തരൂര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 10.02.2022) ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ സംസ്ഥാനം കശ്മീരോ, കേരളമോ, ബെന്‍ഗാളോ ആയി മാറുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തി. കശ്മീരിന്റെ സൗന്ദര്യവും ബെന്‍ഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും യുപിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.

കശ്മീരിന്റെ സൗന്ദര്യവും ബെന്‍ഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും യു പിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് തരൂര്‍

യുപിയുടെ അത്ഭുതം: ദയനീയമാണ് അവിടുത്തെ സര്‍കാരെന്നും തിരുവനന്തപുരം എം പി പറഞ്ഞു.

യോഗിയുടെ വാക്കുകള്‍:

'ബിജെപി അധികാരത്തില്‍ വന്നില്ലെങ്കില്‍ യുപി കശ്മീര്‍, ബെന്‍ഗാള്‍ അല്ലെങ്കില്‍ കേരളമായി മാറും എന്നാണ് യോഗിയാദിത്യനാഥ് വോടര്‍മാരോട് പറഞ്ഞത്. യു പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോടെടുപ്പ് വ്യാഴാഴ്ച ആരംഭിച്ചതിന് മുമ്പ് ട്വിറ്റെറിലൂടെ പുറത്തുവിട്ട ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. തന്റെ സര്‍കാര്‍ തടഞ്ഞ കലാപകാരികള്‍ക്ക് ഇപ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുന്നതില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീവ്രവാദികള്‍ ഭീഷണി മുഴക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാഗ്രത പാലിക്കുക. ഈ സമയം നിങ്ങള്‍ക്ക് നഷ്ടമായാല്‍, അഞ്ച് വര്‍ഷത്തെ പ്രയത്നം ഒഴുകിപ്പോകും. നിങ്ങളുടെ വോട് ഭയരഹിതമായ ജീവിതത്തിനുള്ള ഉറപ്പായിരിക്കും' ആദിത്യനാഥ് വോടര്‍മാരോടുള്ള അഭ്യര്‍ഥനയില്‍ വ്യക്തമാക്കി.

Keywords: Kashmir's beauty, Bengal's culture, Kerala's education will do wonders for UP: Tharoor, New Delhi, News, Politics, Trending, Yogi Adityanath, Shashi Taroor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia