തെലങ്കാന സംസ്ഥാന പക്ഷിയായി പനങ്കാക്കയെയും മൃഗമായി മാനിനെയും തെരഞ്ഞെടുത്തു

 


ഹൈദരാബാദ്: (www.kvartha.com 18.11.2014) പുതുതായി രൂപം കൊണ്ട തെലുങ്കാനയുടെ സംസ്ഥാന പക്ഷിയായി പനങ്കാക്കയെയും സംസ്ഥാന മൃഗമായി മാനിനേയും, സംസ്ഥാന പുഷ്പമായി ആവാരം പൂവിനെയും തെരഞ്ഞെടുത്തു. വാഹനിമരമാണ് സംസ്ഥാനവൃക്ഷം. തെലുങ്കാന സംസ്ഥാനത്തിന്റെ ഐതിഹ്യവും, സംസ്‌ക്കാരവും, പാരമ്പര്യവും ശീലങ്ങളും മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അധ്യക്ഷനായ കമ്മിറ്റി സംസ്ഥാന ചിഹ്നങ്ങള്‍ തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ ചരിത്രവുമായി മാനുകള്‍ക്ക് അടുത്ത ബന്ധമാണുള്ളത്. തെലങ്കാനയില്‍ കൂടുതലായി കാണപ്പെടുന്നതും മാനുകളെയാണ്. നിഷ്‌കളങ്കരായ മാനുകള്‍ തെലുങ്കാനയിലെ ജനങ്ങളുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നതിനാലാണ് സംസ്ഥാന മൃഗമായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി  ചന്ദ്രശേഖര റാവു പറഞ്ഞു.

സംസ്ഥാനത്ത് ദസറ ആഘോഷങ്ങള്‍ക്കിടെ ജനങ്ങള്‍ ആരാധിക്കുന്ന പക്ഷിയാണ് പനങ്കാക്ക. നല്ല ശകുനവും ഭാഗ്യവും ഈ പക്ഷി കൊണ്ടു വരുമെന്നാണ് ഐതിഹ്യം. സീതയെ രാവണന്റെ കൈകളില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രീരാമന്‍ ഈ പക്ഷിയെ ആരാധിച്ചിരുന്നുവെന്ന ഐതിഹ്യവും തെലങ്കാനയിലെ ജനങ്ങള്‍ക്കിടയിലുണ്ട്. അതുകൊണ്ടുതന്നെ പനങ്കാക്ക   സംസ്ഥാനത്തിന് വിജയം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വനവാസക്കാലത്ത് പാണ്ഡവന്മാര്‍  ആയുധങ്ങള്‍ ഒളിപ്പിച്ച് വെച്ചത്  വാഹനി വൃക്ഷത്തിന്റെ ചുവട്ടിലാണ്. വിജയദശമി ദിനത്തില്‍ ഈ മരത്തിന്റെ തണലില്‍ ആയുധങ്ങളും രഥങ്ങളും വെച്ച് ആരാധിച്ച ശേഷമാണ് കൗരവരുമായുള്ള യുദ്ധത്തിന് പാണ്ഡവര്‍ പോയത്. മഞ്ഞ നിറമുള്ള ആവാരം പൂക്കള്‍ക്ക് തെലുങ്കാനയിലെ പൂക്കളുടെ ഉത്സവമായ ബാത്തുകമ്മയില്‍ വലിയ സ്ഥാനമാണുള്ളതെന്നും റാവു കൂട്ടിച്ചേര്‍ത്തു.

തെലങ്കാന സംസ്ഥാന പക്ഷിയായി പനങ്കാക്കയെയും മൃഗമായി മാനിനെയും തെരഞ്ഞെടുത്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  KCR Announces Four Telangana State Icons, Hyderabad, Chief Minister, Winner, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia