നോട്ട് പിന്‍ വലിക്കല്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി, വ്യവസായികളുടെ 8 ലക്ഷം കോടി രൂപ വായ്പ എഴുതിതള്ളാനുള്ള സര്‍ക്കാര്‍ ഗൂഢാലോചന: കേജരിവാള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 20.11.2016) എന്‍ഡിഎ സര്‍ക്കാരിന്റെ നോട്ട് പിന്‍ വലിക്കല്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. 8 ലക്ഷം കോടി രൂപയുടെ അഴിമതിയാണിതെന്നും കേജരിവാള്‍ ആരോപിച്ചു. ഫേസ്ബുക്കില്‍ ലൈവായി നടത്തിയ അഭിസംബോധനയിലാണ് കേജരിവാള്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

നോട്ട് പിന്‍ വലിക്കല്‍ അഴിമതിയും കള്ളപ്പണവും കുറയ്ക്കുമെന്ന മോഡി സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് കേജരിവാള്‍ പറഞ്ഞു.

ഞാന്‍ ഇന്‍ കം ടാക്‌സ് ഡിപാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. ഇതെങ്ങനെ നടക്കുമെന്ന് എനിക്കറിയാം. ഇത് അഴിമതിക്കെതിരെയല്ല, അതിനേക്കാള്‍ വലിയ കാര്യമാണിതിന് പിന്നില്‍. കേജരിവാള്‍ പറഞ്ഞു.

കൂടാതെ മോഡി സര്‍ക്കാര്‍ വ്യവസായികളുമായി ഗൂഢാലോചന നടത്തിയെന്നും കേജരിവാള്‍ ആരോപിച്ചു. വ്യവസായികളുടെ 8 ലക്ഷം കോടി രൂപ എഴുതി തള്ളാനുള്ള സര്‍ക്കാര്‍ അടവാണ് നോട്ട് പിന്‍ വലിക്കല്‍ പ്രഖ്യാപനം.

ഇതിനകം മോഡി സര്‍ക്കാര്‍ 1,14,000 കോടി രൂപയുടെ വായ്പ എഴുതി തള്ളി. ഇനി 7 ലക്ഷം കോടിയുടെ വായ്പയാണ് എഴുതി തള്ളാനുള്ളത്. സാധാരണക്കാര്‍ അവരുടെ കൈവശമുള്ള പണം ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ ബാങ്കുകള്‍ക്ക് ഇത്രയും തുക നിഷ്പ്രയാസം എഴുതി തള്ളാനാകും. ഇതാണ് മോഡി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കേജരിവാള്‍ ആരോപിച്ചു.

നോട്ട് പിന്‍ വലിക്കല്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി, വ്യവസായികളുടെ 8 ലക്ഷം കോടി രൂപ വായ്പ എഴുതിതള്ളാനുള്ള സര്‍ക്കാര്‍ ഗൂഢാലോചന: കേജരിവാള്‍

SUMMARY: National Convener Arvind Kejriwal addressed the nation through a Facebook Live broadcast today on the issue of demonetisation. The address covered several key issues related to demonetisation and how it was actually a scam worth Rs 8 lakh crore rupees, the largest scam ever in India's history.

Keywords: National, Arvind Kejriwal, Demonetization,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia