ന്യൂഡല്‍ഹി: (www.kvartha.com 12/02/2015) ആം ആദ്മി പാര്‍ട്ടിയുടെ വിജയാഘോഷത്തിലുണ്ടായ അപൂര്‍വ്വ സാന്നിദ്ധ്യത്തെക്കുറിച്ചാണിപ്പോള് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ചര്‍ച്ചചെയ്യുന്നത്. ഇതൊരു പുതിയ രാഷ്ട്രീയ സംസ്ക്കാരമാണെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റുള്ളവര്‍ അതിനെ സ്ത്രീ സമത്വത്തിന്റേയും അംഗീകാരത്തിന്റേയും ഉത്തമ ഉദാഹരണമായാണ് ചൂണ്ടിക്കാണിക്കുന്നത്. പറഞ്ഞുവരുന്നത് ഡല്‍ഹിയുടെ നിയുക്ത മുഖ്യമന്ത്രി വിജയപ്രസംഗത്തില്‍ പരാമര്‍ശിക്കുകയും ഒപ്പം ചേര്‍ത്തുനിര്‍ത്തുകയും ചെയ്ത ഭാര്യ സുനിതയെകുറിച്ചാണ്. കേജരിവാള്‍ ഒരു പടി കൂടി കടന്നു. സുനിതയെ ആലിംഗനം ചെയ്തു.
സന്തോഷം പ്രകടിപ്പിക്കാനും തനിക്ക് തന്റെ ഭാര്യയോടുള്ള കടപ്പാടും സ്നേഹവും അടിവരയിടാനും കേജരിവാള്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം ഏവരേയും ആശ്ചര്യപ്പെടുത്തുകയും ഒപ്പം സന്തോഷിപ്പിക്കുകയും ചെയ്തു. ഇതുവരെ ഇന്ത്യ കാണാത്ത ഒരു ചരിത്ര മുഹൂര്‍ത്തം കൂടിയായി അത്.
ഏതൊരു പുരുഷന്റെ വിജയത്തിനുപിന്നിലും ഒരു സ്ത്രീയുണ്ട് എന്നത് ഒരു പഴമൊഴി പോലെ പറഞ്ഞുപതിഞ്ഞതാണ്. എന്നാല്‍ വിജയത്തിനുപിന്നിലെ സ്ത്രീ സാന്നിദ്ധ്യത്തെ എത്ര പേര് വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്? അവരെ ചേര്‍ത്തുനിര്‍ത്തി ഇവളാണ് എന്റെ ശക്തിയെന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്?
ചൊവ്വാഴ്ച തങ്ങളുടെ പ്രിയ നേതാവിനെ കാണാന്‍ തടിച്ചുകൂടിയ ഡല്‍ഹിക്കാര്‍ക്ക് ആദ്യമായി പൊതുവേദിയില്‍ സുനിതയേയും കാണാന്‍ കഴിഞ്ഞു.
ഇതാണ് സുനിത, എന്റെ ഭാര്യ. അവള് ഒരിക്കലും മുന്‍പിലേയ്ക്ക് കടന്നു വന്നിട്ടില്ല. അവള് ഒരു സര്‍ക്കാര്‍ ജീവനക്കാരിയാണ്. അവള്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്നവള് ഭയന്നിരുന്നു. എന്നാലിന്ന് ഞാനവളെ ബലം പ്രയോഗിച്ച് ഇവിടെ കൊണ്ടുവരികയായിരുന്നു. ഇപ്പോള്‍ അവളുടെ മേല്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാനാവില്ല സുനിതയെ ചേര്‍ത്തുപിടിച്ച് പട്ടേല്‍ നഗറിലെ പാര്‍ട്ടി ഓഫീസിനുമുന്പില് തടിച്ചുകൂടിയവരോട് കേജരിവാള്‍ പറഞ്ഞു.
സുനിതയെ കെട്ടിപ്പിടിക്കുന്ന ചിത്രവും കേജരിവാള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. സുനിതയ്ക്ക് നന്ദിയും പറഞ്ഞ്. നന്ദി സുനിത, എല്ലായ്പ്പോഴും കൂടെനിന്നതിന് എന്നായിരുന്നു ആ ട്വീറ്റ്.
പാശ്ചാത്യ ലോകം മുന്‍പ് ഇത്തരമൊരു മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചിരുന്നു. പ്രസിഡന്റ് പദത്തിലേയ്ക്ക് രണ്ടാമൂഴത്തിന് തിരഞ്ഞെടുത്തപ്പോള്‍ ബരാക് ഒബാമ ഭാര്യ മിഷേലിനെ സന്തോഷാധിക്യത്താല്‍ ആലിംഗനം ചെയ്തു. 2012ലായിരുന്നു ഇത്. ഈ ആലിംഗന ചിത്രം ഒബാമ തന്നെ ട്വീറ്റ് ചെയ്തു ' നാലുവര്‍ഷം കൂടി' എന്ന ക്യാപ്ഷനുമൊപ്പം.
പുരുഷന്മാര്ക്ക് ഇതൊരു വലിയ സംഭവമല്ലായിരിക്കാം. കാരണം അവര്‍ മറ്റുള്ളവരുടെ മുന്പില് അംഗീകരിക്കപ്പെടുന്നു. അതവര്‍ക്ക് സന്തോഷം നല്കുന്നു. എന്നാല്‍ 24 മണിക്കൂറും കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു സ്ത്രീക്ക് ലഭിക്കുന്ന ഏറ്റവും വലിയ അവാര്‍ഡാണ് മിഷേലിനും സുനിതയ്ക്കും ലഭിച്ചതെന്ന കാര്യത്തില്‍ സംശയമില്ല.
SUMMARY: The Aam Aadmi Party’s (AAP) win on Tuesday did not just elect a new party in Delhi but also made a strong statement which might be the start of a new kind of politics in the country.
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.