Court Verdict | ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന് ജാമ്യമില്ല; മാര്‍ച് 28 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു
Mar 22, 2024, 20:57 IST
ന്യൂഡെല്‍ഹി: (KVARTHA) മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ മാര്‍ച് 28 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കസ്റ്റഡിയില്‍ വിട്ടു. നാല് മണിക്കൂറോളം നീണ്ടുനിന്ന വാദങ്ങള്‍ക്കൊടുവിലാണ് ഡെല്‍ഹി റോസ് അവന്യൂ കോടതിയുടെ വിധി. 10 ദിവസത്തെ റിമാന്‍ഡാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് കോടതി പരിസരത്ത് ഒരുക്കിയിരുന്നത്.
മദ്യനയത്തിലെ പ്രധാന സൂത്രധാരന്‍ അരവിന്ദ് കേജ്രിവാളാണെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. അഴിമതി വരുമാനം വിനിയോഗിക്കുന്നതില്‍ കേജ്രിവാളിന് പങ്കുണ്ടെന്നും നയരൂപീകരണത്തില്‍ നേരിട്ട് പങ്കുള്ളതായും ഇഡി അഭിഭാഷകന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജെനറല്‍ എസ് വി രാജു കോടതിയില്‍ വാദിച്ചു. കൈക്കൂലി വാങ്ങാന്‍ കഴിയുന്ന തരത്തിലാണ് മദ്യനയം ഉണ്ടാക്കിയത്. ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അഴിമതിപ്പണം ഉപയോഗിച്ചതായും ഇ ഡി അഭിഭാഷകന്‍ പറഞ്ഞു.
കേജ് രിവാളിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി അടക്കം മൂന്ന് അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്. മനു അഭിഷേക് സിങ്‌വി റിമാന്‍ഡിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും അതിന്റെ ആവശ്യകതയെന്തെന്ന് ചോദിക്കുകയും ചെയ്തു. ഇതിന് പുറമെ എന്താണ് അറസ്റ്റിന്റെ അടിസ്ഥാനമെന്നും അദ്ദേഹം ചോദിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി കേജ് രിവാള്‍ പിന്‍വലിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.