കെജ്‌രിവാളിന് താമസിക്കാന്‍ വീട് വേണം; പത്രാസ് മന്ദിരങ്ങളൊന്നും സ്വീകാര്യമല്ല

 


ഡെല്‍ഹി: (www.kvartha.com 17/02/2015) ഡെല്‍ഹി മുഖ്യമന്ത്രിയായി ചുതലയേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടും അരവിന്ദ് കെജ്‌രിവാള്‍ ഇപ്പോഴും താമസിക്കുന്നത് ഉത്തര്‍ പ്രദേശിലെ കൗസമ്പിയിലുള്ള തന്റെ വീട്ടിലാണ് . എന്നാല്‍ സ്വന്തം മണ്ഡലമായ ഡെല്‍ഹിയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന അദ്ദേഹത്തിന് ഒരു വീട് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആം ആദ്മി അനുയായികള്‍.

മുഖ്യമന്ത്രിയാണെന്ന് വെച്ച് വലിയ പത്രാസുള്ള വീടൊന്നും കെജ് രിവാളിന് വേണ്ടെന്നാണ് അനുയായികള്‍ പറയുന്നത്. സാധാരണക്കാരുടെ നേതാവായതിനാല്‍   പ്രദേശത്തെ ഗവണ്‍മെന്റ് കോളനിയില്‍ തന്നെ ഒരു സാധാരണ വീട് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണ് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

തനിക്ക് വലിയ ബംഗ്ലാവുകളോട് താല്‍പര്യമില്ലെന്നും  മൂന്നോ നാലോ കിടപ്പുമുറികളും മുന്നില്‍ പുല്‍ത്തകിടിയുമുള്ള ഒരു വീടാണ്  ആഗ്രഹിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞതായി എഎപി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2014ല്‍ 49 ദിവസം ഡെല്‍ഹിയുടെ മുഖ്യമന്ത്രി സ്ഥാനം വഹിച്ചപ്പോള്‍ അദ്ദേഹം താമസിച്ചിരുന്ന തിലക് ലേന്‍ ബംഗ്ലാവ് തന്നെ ഉപയോഗിക്കാമെന്ന് വെച്ചാല്‍ 2014 ജൂലൈ മാസത്തില്‍  ബംഗ്ലാവ് മറ്റൊരാള്‍ക്ക് നല്‍കിയതിനാല്‍  അവിടെ താമസിക്കാനാകില്ലെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.

അതേസമയം  15 വര്‍ഷം  ഡെല്‍ഹി ഭരിച്ച മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് രണ്ട് വീടുകളിലായാണ് താമസിച്ചിരുന്നത്. 2004 വരെ പ്രഗതി മൈതാനിന് സമീപത്തുള്ള മധുര റോഡിലെ ഡ്യൂപ്ലക്‌സ് ബംഗ്ലാവിലും പിന്നീട് മോട്ടി ലാല്‍ നെഹ്‌റു മാര്‍ഗിലെ അഞ്ച് കിടപ്പുമുറികളുള്ള ബംഗ്ലാവിലുമാണ് അവര്‍ താമസിച്ചിരുന്നത്. വലിയ പുല്‍ത്തകിടികളും വേലക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകളും സ്വകാര്യ സ്റ്റാഫ് അംഗങ്ങള്‍ക്കായി ഓഫീസ് മുറികളുമുള്ള ഈ ബംഗ്ലാവ് ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനാണ് നല്‍കിയിരിക്കുന്നത്.

ബി.ജെ.പി മുഖ്യമന്ത്രിമാരായ മദന്‍ ലാല്‍ ഖുരാന, സാഹിബ് സിങ് വര്‍മ എന്നിവര്‍ വടക്കന്‍ ഡെല്‍ഹിയിലെ ശ്യാം നാഥ് മാര്‍ഗില്‍ ഡ്യൂപ്ലക്‌സ് വീടുകളിലാണ് താമസിക്കുന്നത്. എ.എ.പിയുടെ ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അസിം അഹ്മദ് ഖാനും ഔദ്യോഗിക വസതികളിലേക്ക് മാറില്ലെന്നും  ഇരുവരും  സ്വന്തം മണ്ഡലങ്ങളില്‍ താമസിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എ എ പി  വൃത്തങ്ങള്‍ വ്യക്തമാക്കി.

കെജ്‌രിവാളിന് താമസിക്കാന്‍ വീട് വേണം; പത്രാസ് മന്ദിരങ്ങളൊന്നും സ്വീകാര്യമല്ല എന്നാല്‍ ആം ആദ്മി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന മനീഷ് സിസോദിയക്ക് ജോലിത്തിരക്കുകള്‍ കാരണം വസതി ആവശ്യമാെണന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം ഏതുതരം വീടാണ് വേണ്ടതെന്ന് അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അതിനാല്‍ കഴിഞ്ഞ തവണ ഉപയോഗിച്ച മയൂര്‍ വിഹാര്‍ ഫേസ് 2ലെ ഗവണ്‍മെന്റ് ഫ്‌ളാറ്റ് ആയിരിക്കും അദ്ദേഹം ഉപയോഗിക്കുന്നതെന്നുമാണ്  വിവരം.

അതേസമയം പി.ഡബ്യൂ.ഡി 2013ല്‍ നിര്‍മ്മിച്ച ആറ് ബംഗ്ലാവുകള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. സിവില്‍ ലേന്‍സ് ഏരിയയിലെ രാജ് നിവാസിന് അടുത്തുള്ള ഈ ബംഗ്ലാവുകളിലേക്ക് മാറാന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ എ.എ.പിയിലെ മറ്റ് മൂന്ന് മന്ത്രിമാര്‍ ഈ ബംഗ്ലാവുകളില്‍ താമസിക്കാന്‍ സാധ്യതയുണ്ടെന്നും  ഇതുവരെ ഇതുസംബന്ധിച്ചുള്ള തീരുമാനമായിട്ടില്ലെന്നുമാണ് അറിയാന്‍ കഴിയുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Kejriwal wants a house with no room for controversy, New Delhi, Chief Minister, BJP, Congress, Ministers, Manmohan Singh, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia