കേജരിവാളിന്റെ ജനത ദര്‍ബാറില്‍ പങ്കെടുക്കാനെത്തിയവരില്‍ അന്യ സംസ്ഥാനക്കാരും

 


ന്യൂഡല്‍ഹി: അരവിന്ദ് കേജരിവാള്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയാണെങ്കിലും കഴിഞ്ഞ ദിവസം നടന്ന ജനത ദര്‍ബാറില്‍ അദ്ദേഹത്തിനെ കാണാനെത്തിയവരില്‍ നല്ലൊരു ശതമാനവും അന്യസംസ്ഥാനക്കാരാണെന്ന് കണ്ടെത്തി. ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തങ്ങളുടെ പരാതിയുമായി ഡല്‍ഹി മുഖ്യനെ സമീപിച്ചത്.
കേജരിവാളിന്റെ ജനത ദര്‍ബാറില്‍ പങ്കെടുക്കാനെത്തിയവരില്‍ അന്യ സംസ്ഥാനക്കാരും
എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ കാണാനും ഹസ്തദാനം നല്‍കാനും മാത്രമായി എത്തിയവരും കുറവല്ല. ചിലര്‍ ബൊക്കെകളുമായാണ് ജനത ദര്‍ബാറിനെത്തിയത്.
വരാണസി സ്വദേശിയായ ഡോ സംഗീത സിംഗ് തന്റെ വൃദ്ധയായ മാതാവുമൊത്താണ് ജനത ദര്‍ബാറിനെത്തിയത്. അമ്മയുടെയും തന്റേയും സ്വത്തുക്കള്‍ ഏക സഹോദരന്‍ തട്ടിയെടുത്തതിനെക്കുറിച്ച് പരാതിനല്‍കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കേജരിവാളിനെ കാണാന്‍ കഴിയാതെ മടങ്ങേണ്ടിവന്നു സംഗീതയ്ക്ക്. അടുത്ത ദിവസം തന്നെ മുഖ്യനെ കാണാനായി തിരിച്ചെത്തുമെന്നും സംഗീത പറഞ്ഞു.
രാജസ്ഥാനിലെ അല്വാര്‍ ജില്ലയിലെ രാം കുമാര്‍ ഭട്ട് തന്റെ ഭൂമി ചിലര്‍ തട്ടിയെടുത്തെന്ന പരാതിയുമായാണ് ജനത ദര്‍ബാറിനെത്തിയത്. എന്നാല്‍ അദ്ദേഹത്തിനും മുഖ്യനെ കാണാതെ മടങ്ങേണ്ടിവന്നു.
ഹരിയാനയില്‍ നിന്നുമെത്തിയ നിവൃതി ശങ്കര്‍ തന്റെ പിതാവിനൊപ്പമാണ് ജനത ദര്‍ബാറിലെത്തിയത്. കേജരിവാളിനെ ഒരുനോക്കു കാണുക മാത്രമായിരുന്നു ലക്ഷ്യം. പിതാവും താനും കേജരിവാളിന്റെ കടുത്ത ആരാധകരാണെന്നും ശങ്കര്‍ പറയുന്നു.
കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിനുമുന്നില്‍ നടത്തിയ ജനത ദര്‍ബാറില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് എത്തിയത്. എന്നാല്‍ ജനത്തിരക്കില്‍ ബാരിക്കേഡുകള്‍ തകര്‍ന്നതോടെ കേജരിവാള്‍ പരിപാടി മതിയാക്കി മടങ്ങുകയായിരുന്നു.
SUMMARY: New Delhi: Apart from citizens of Delhi, scores of people from neighbouring states like Haryana, Uttar Pradesh and Rajasthan came with their complaints to AAP government's first 'janta darbar' outside Delhi Secretariat which witnessed utter mismanagement.
Keywords: Delhi, Haryana, Uttar Pradesh, Rajasthan, Arvind Kejriwal, Aam Aadmi Party, AAP, Janta darbar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia