Volcano | ഇത് അഭിമാനനേട്ടം! ചിലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഓഗോസ് ദെല്‍ സലാദോ കീഴടക്കി മലയാളി പര്‍വതാരോഹകന്‍
Jan 22, 2024, 12:57 IST
ന്യൂഡെല്‍ഹി: (KVARTHA) പര്‍വതാരോഹണ രംഗത്തും അഭിമാനനേട്ടവുമായി മലയാളി. ചിലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഓഗോസ് ദെല്‍ സലാദോ കീഴടക്കിയാണ് 36കാരനായ മലയാളി പര്‍വതാരോഹകന്‍ ശെയ്ഖ് ഹസന്‍ ഖാന്‍ രാജ്യാന്തര നേട്ടം കൈവരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്‌നി പര്‍വതമാണ് ഹസന്‍ ശനിയാഴ്ച കീഴടക്കിയിരിക്കുന്നത്. 2022ല്‍ എവറസ്റ്റ് കൊടുമുടിയും കീഴടക്കിയിരുന്നു.
ഹസന്‍ തന്റെ സാന്നിധ്യമറിയിക്കുന്ന ഏഴാമത്തെ വന്‍കൊടുമുടിയാണിത്. ആഫ്രികയിലെ കിളിമഞ്ചാരോ, വടക്കന്‍ അമേരികയിലെ ഡെനാലി, അന്റാര്‍ടികയിലെ മൗണ്ട് വിന്‍സന്‍ എന്നിവ കീഴടക്കിയതിനുശേഷമാണ് ഹസന്‍ ഏറ്റവും ഉയരമുള്ള അഗ്‌നിപര്‍വതത്തിനു മുകളില്‍ കാലുകുത്തിയത്.
22,600 അടി ഉയരമാണ് ഓഗോസ് ദെല്‍ സലാദോയ്ക്ക്. കാലാവസ്ഥ മാറ്റത്തെ കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് തന്റെ ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് ഹസന്‍ പറയുന്നു. സെക്രടേറിയറ്റില്‍ ധനകാര്യവകുപ്പ് അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസറായി ജോലി ചെയ്യുകയാണ് ഹസന്‍.
പത്തനംതിട്ട പന്തളം പൂഴിക്കാട് ദാറുല്‍ കറാമില്‍ എംഎ അലി അഹ് മദ് ഖാനിന്റെയും ജെ ശാഹിദ്ദയുടെയും മകനാണ്. ഭാര്യ: കദീജ റാണി ഹമീദ്. മകള്‍: ജഹന്നാര മറിയം.

Keywords: Kerala govt employee Khan scales world's highest volcano, New Delhi, News, Ojos Del Salado, Shaikh Hassan Khan, Malayali, Message, Mount Everest, Kerala govt employee, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.