Petition | പാസാക്കുന്ന ബിലുകളില്‍ തീരുമാനം വൈകുന്നു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു
Nov 2, 2023, 11:22 IST
ന്യൂഡെല്‍ഹി: (KVARTHA) പാസാക്കുന്ന ബിലു(Bill) കളില്‍ തീരുമാനം വൈകുന്നതിനെതിരെ സംസ്ഥാന സര്‍കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. റിട് ഹര്‍ജിയാണ് സംസ്ഥാന സര്‍കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്. സര്‍കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സികെ ശശിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
സംസ്ഥാന നിയമസഭ പാസാക്കിയ എട്ടു ബിലുകളില്‍ തീരുമാനം വൈകിക്കുന്നുവെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. അതുകൊണ്ടുതന്നെ ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് കേരളത്തിന്റെ റിട് ഹര്‍ജി. 200-ാം അനുച്ഛേദം അനുസരിച്ച് നിയമസഭ പാസാക്കി പരിഗണനക്ക് വിട്ട ബിലുകളില്‍ ഗവര്‍ണര്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
നേരത്തെ തെലങ്കാന, തമിഴ്‌നാട്, പഞ്ചാബ് സംസ്ഥാനങ്ങളും ഗവര്‍ണറുടെ നടപടിക്കെതിരെ ഹര്‍ജി നല്‍കിയിരുന്നു.
നേരത്തെ തെലങ്കാന, തമിഴ്‌നാട്, പഞ്ചാബ് സംസ്ഥാനങ്ങളും ഗവര്‍ണറുടെ നടപടിക്കെതിരെ ഹര്‍ജി നല്‍കിയിരുന്നു.
Keywords: Kerala Govt moves SC against delay in clearing bills, New Delhi, News, Governor, Petition, Supreme Court, Criticism, Politics, Assembly, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.