ന്യൂഡെൽഹി: (www.kvartha.com 05.08.2021) ജനസംഖ്യയിൽ ഏറ്റവും കൂടുതൽ വൃദ്ധരുള്ള സംസ്ഥാനം കേരളമാണെന്ന് റിപോർട്. കേന്ദ്രം പുറത്തുവിട്ട 2021 ലെ കണക്കനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ 16.5 ശതമാനം വൃദ്ധരാണ്. തമിഴ്നാട് (13.6%), ഹിമാചൽ പ്രദേശ് (13.1%), പഞ്ചാബ് (12.6%), ആന്ധ്ര (12.4%) എന്നിങ്ങനെയാണ് കണക്ക്. ഏറ്റവും കുറവ് വൃദ്ധരുള്ളത് ബീഹാറിലാണ്. ജനസംഖ്യയുടെ 7.7 ശതമാനാമാണ് ഇവിടുത്തെ കണക്ക്. തൊട്ടുമുൻപിൽ ഉത്തർപ്രദേശ് (8.1%), അസം (8.2%) എന്നീ സംസ്ഥാനങ്ങളാണ്.
ഇന്ത്യയിലെയും സംസ്ഥാനങ്ങളിലെയും ജനസംഖ്യാ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുന്ന സാങ്കേതിക സംഘമാണ് ഇത് സംബന്ധിച്ച് സർവേ നടത്തിയത്. ഇതനുസരിച്ച് 2031 ൽ കേരളത്തിലെ ജനസംഖ്യയുടെ 20.9 ശതമാനം വൃദ്ധരായിരിക്കും. തമിഴ്നാട് (18.2%), ഹിമാചൽ പ്രദേശ് (17.1%), ആന്ധ്രാപ്രദേശ് (16.4%), പഞ്ചാബ് (16.2%) എന്നിങ്ങനെയായിരിക്കും കണക്കുകൾ.
1961 മുതൽ 1981 വരെയുള്ള കാലഘട്ടത്തിൽ സമാനമായ പഠനങ്ങൾ നടന്നിരുന്നു. സാമ്പത്തിക സ്ഥിതി, മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയ കാരണങ്ങളാണ് വൃദ്ധരുടെ ആയുർ ദൈർഘ്യം കൂട്ടുന്നതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
SUMMARY: The growth in elderly population has been attributed to the longevity of life achieved because of economic well-being, better healthcare and medical facilities and reduction in fertility rates.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.