Sudarshan Setu | രാജ്യത്തെ ഏറ്റവും നീളം കൂടിയ കേബിൾ പാലം! 2.32 കി മീ ദൂരം, 34 തൂണുകൾ, നിർമാണ ചിലവ് 979 കോടി; നടപ്പാതയുടെ മുകൾ ഭാഗങ്ങളിൽ സോളാർ പാനലുകൾ; വശങ്ങളിൽ ഭഗവത് ഗീത ശ്ലോകങ്ങളും ശ്രീകൃഷ്ണ ചിത്രവും; ഗുജറാത്തിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത ഉൾക്കടലിൽ 'സുദർശൻ സേതുവിൻറെ' സവിശേഷതകൾ അറിയാം; വീഡിയോ
സവിശേഷതകൾ
സുദര്‍ശന്‍ സേതു 979 കോടി രൂപ ചിലവിലാണ് നിർമിച്ചത്. 27.20 മീറ്റര്‍ വീതിയുള്ള, നാലുവരിപ്പാതയുള്ള പാലത്തിന് ഇരുവശങ്ങളിലും 2.50 മീറ്റര്‍ വീതിയുള്ള നടപ്പാതകളുമുണ്ട്. നടപ്പാതയുടെ വശങ്ങളിൽ ഭഗവത് ഗീത ശ്ലോകങ്ങളും ശ്രീകൃഷ്ണ ചിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സോളാർ പാനലുകൾ നടപ്പാതയുടെ മുകൾ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 150 മീറ്റർവീതം ഉയരമുള്ള രണ്ട് ഉരുക്കുടവറുകളിൽനിന്നാണ് കേബിളുകൾ വലിച്ചിട്ടുള്ളത്. മൂന്ന് സ്പാനുകളും 34 തൂണുകളുമുണ്ട്.
Tomorrow is a special day for Gujarat’s growth trajectory. Among the several projects being inaugurated is the Sudarshan Setu, connecting Okha mainland and Beyt Dwarka. This is a stunning project which will enhance connectivity. pic.twitter.com/Pmq2lhu27u
— Narendra Modi (@narendramodi) February 24, 2024
പാലത്തിന് നടുവിൽ 900 മീറ്റർ നീളത്തിൽ കേബിൾ സ്റ്റേഡ് സ്പാനും പാലത്തിലേക്ക് എത്താൻ 2.45 കിലോമീറ്റർ നീളമുള്ള റോഡും നിർമിച്ചിട്ടുണ്ട്. 2017 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പാലത്തിന് തറക്കല്ലിട്ടത്. ഈ പാലം നിർമ്മിക്കുന്നതിന് മുമ്പ്, തീർത്ഥാടകർക്ക് ദ്വാരകയിലെ ബെയ്റ്റിലുള്ള ദ്വാരകാധീഷ് ക്ഷേത്രത്തിലെത്താൻ ബോട്ട് ഗതാഗതത്തെയാണ് ആശ്രയിക്കേണ്ടി വന്നിരുന്നത്.
थोड़ी देर में प्रधानमंत्री @narendramodi बेट-द्वारका को ओखा से जोड़ने वाले सुदर्शन सेतु का लोकार्पण करेंगे.. 2.3 किलोमीटर लम्बे इस सिग्नेचर ब्रिज से अब बेट-द्वारका पहुंचना और भी आसान हो जायेगा , साथ ही इसे इस तरह डिज़ाइन किया गया है, जिससे ये कृष्ण भक्ति के वाहक के तौर पर भी देखा… pic.twitter.com/sqPu3t49PU
— Nirnay Kapoor (@nirnaykapoor) February 25, 2024
ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 962 കോടി രൂപയായിരുന്നുവെങ്കിലും പിന്നീട് അത് 979 കോടി രൂപയായി പുതുക്കി. ദ്വീപിൽ താമസിക്കുന്ന ഏകദേശം 8,500 നിവാസികൾക്കും ഇത് പ്രയോജനപ്പെടും. ദ്വാരക നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് ഓഖ.
Keywords: Sudarshan Setu, Longest Cable-Stayed Bridge, PM Modi, Ahmedabad, India, Longest, Cable Bridge, Gujarat, Dwaraka, Gulf of Kutch, Bait Dwaraka, Key Features Of Sudarshan Setu, India's Longest Cable-Stayed Bridge.#WATCH | Gujarat: Prime Minister Narendra Modi at Sudarshan Setu, country’s longest cable-stayed bridge of around 2.32 km, connecting Okha mainland and Beyt Dwarka. pic.twitter.com/uLPn4EYnFM
— ANI (@ANI) February 25, 2024
< !- START disable copy paste -->