KFC in Ayodhya | ചിക്കൻ പാടില്ലെങ്കിൽ അയോധ്യയില്‍ കെ എഫ് സി ഔട്ട്‍ലെറ്റിൽ എന്താണ് വിൽക്കുക? ഇതായിരിക്കാം മെനു

 


അയോധ്യ: (KVARTHA) രാംലല്ലയുടെ പ്രതിഷ്ഠയ്ക്കുശേഷം നിരവധി ഭക്തരാണ് ദർശനത്തിനായി ദിവസവും അയോധ്യ രാമക്ഷേത്രത്തിലെത്തുന്നത്. വലിയ ജനക്കൂട്ടം കാരണം അയോധ്യയിൽ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ബിസിനസ് അഭിവൃദ്ധിപ്പെട്ടു. ഹോട്ടലുകളും റെസ്റ്റോറൻ്റുകളും കൂടുതൽ ഉയർന്നുവരികയാണ്. അതിനിടെ ബഹുരാഷ്ട്ര ഫാസ്റ്റ് ഫുഡ് ബ്രാൻഡായ കെൻ്റക്കി ഫ്രൈഡ് ചിക്കനും (KFC) അതിൻ്റെ ഔട്ട്‌ലെറ്റ് ഇവിടെ തുറക്കാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അതിന് ചില നിബന്ധനകൾ അധികൃതർ അറിയിച്ചത് വലിയ ചർച്ചയായിരിക്കുകയാണ്.

KFC in Ayodhya | ചിക്കൻ പാടില്ലെങ്കിൽ അയോധ്യയില്‍ കെ എഫ് സി ഔട്ട്‍ലെറ്റിൽ എന്താണ് വിൽക്കുക? ഇതായിരിക്കാം മെനു

ഈ നിബന്ധന പാലിക്കണം

അയോധ്യയിൽ നോൺ വെജ് സാധനങ്ങൾ വിൽക്കാൻ കെഎഫ്‌സിക്ക് കഴിയില്ല. സസ്യഭക്ഷണം മാത്രമേ വിൽക്കാൻ അനുവദിക്കൂ. കെഎഫ്‌സി ഉൾപ്പെടെയുള്ള എല്ലാ ബ്രാൻഡുകൾക്കും ഇവിടെ ഔട്ട്‌ലെറ്റുകൾ തുറക്കാമെന്ന് അയോധ്യ ഡിഎം നിതീഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നോൺ വെജ്, മദ്യം എന്നിവയുടെ വിൽപ്പന നിരോധനമുള്ള സ്ഥലത്ത് അവർ അവരുടെ മെനുവിൽ മാറ്റം വരുത്തേണ്ടിവരും. അയോധ്യയിലെ നിരോധിത മേഖലകളിൽ നോൺ വെജ് സാധനങ്ങൾ വിൽക്കാൻ കെഎഫ്‌സിക്ക് കഴിയില്ല. നോൺ വെജ് വിൽക്കുന്നതിന് നിരോധനമില്ലാത്ത മറ്റ് പ്രദേശങ്ങളിൽ, കെഎഫ്‌സിക്ക് ഈ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയും.

15 കിലോമീറ്റർ ചുറ്റളവിൽ മാംസവും മദ്യവും പാടില്ല

അമേരിക്കൻ കമ്പനിയായ കെഎഫ്‌സിയുടെ ഫ്രൈഡ് ചിക്കൻ ലോകമെമ്പാടും പ്രശസ്തമാണ് എന്നത് ശ്രദ്ധേയമാണ്. എന്നാൽ അയോധ്യയിൽ ഔട്ട്‌ലെറ്റ് തുറക്കണമെങ്കിൽ സസ്യാഹാര നയം പിന്തുടരേണ്ടിവരും. അയോധ്യയിൽ, പഞ്ച്കോസി പ്രദേശത്ത് അതായത് 15 കിലോമീറ്റർ ചുറ്റളവിൽ മാംസവും മദ്യവും വിൽക്കുന്നതിന് നിരോധനമുണ്ട്. അയോധ്യയെപ്പോലെ ഹരിദ്വാറിലും നോൺ വെജ് സാധനങ്ങൾ വിൽക്കുന്നതിന് നിരോധനമുണ്ട്. അതിനാൽ, ഹരിദ്വാർ-റൂർക്കി ഹൈവേയുടെ പ്രാന്തപ്രദേശത്താണ് കെഎഫ്സിയുടെ ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നത്.

നോൺ വെജ് വിൽക്കില്ലെന്ന് കെഎഫ്‌സി സത്യവാങ്മൂലം നൽകിയാൽ ഇവിടെ കച്ചവടം നടത്താൻ അനുവദിക്കാമെന്നാണ് സർക്കാർ നിലപാട്. ഡെമോൺസ്, പിസ ഹട്ട് തുടങ്ങി നിരവധി കമ്പനികൾ അയോധ്യയിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കെഎഫ്‌സി ഇവിടെ ഔട്ട്‌ലെറ്റുകൾ തുറക്കുമോ ഇല്ലയോ എന്ന ചോദ്യം ഉയരുന്നുണ്ട്.

പകരമെന്ത് വിൽക്കും?

2011 നവംബറിൽ കെഎഫ്‌സി അതിൻ്റെ ആദ്യത്തെ റെസ്റ്റോറൻ്റുമായി ഗുജറാത്തിൽ പ്രവേശിച്ചപ്പോൾ, സസ്യാഹാരം കൂടി ഉൾപ്പെടുത്തിയുള്ള മെനുവും അവതരിപ്പിച്ചിരുന്നു. സബ്‌വേ, കെഎഫ്‌സി , മക്‌ഡൊണാൾഡ്‌സ് തുടങ്ങിയ നിരവധി ആഗോള ഫാസ്റ്റ് ഫുഡ് ഭീമന്മാർ ഗുജറാത്തിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നുണ്ട്. മാത്രമല്ല, ജൈന ഭക്ഷണവും വാഗ്ദാനം ചെയ്യുന്നു. മക്‌ഡൊണാൾഡ്‌സ് മക്കറി, മക്‌വെഗ്ഗി, പനീർ റാപ്പ് തുടങ്ങിയ ചില സസ്യാഹാരങ്ങൾ ഇന്ത്യയിൽ മാത്രം വിളമ്പുന്നു. ഇവ അമേരിക്കൻ റെസ്റ്റോറൻ്റുകളിൽ ലഭ്യമല്ല. പനീർ സിംഗർ, വെജ് ട്വിസ്റ്റർ, പൊട്ടറ്റോ ക്രിസ്‌പർ ബർഗർ, വെജ് സ്ട്രിപ്‌സ്, വെജ് റോക്കിംഗ് ബർഗർ, വെജ് റൈസ് ബൗൾ തുടങ്ങിയ സസ്യ വിഭവങ്ങൾ കെ എഫ് സി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. അയോധ്യയിൽ കെ എഫ് സി ഔട്ട്‌ലെറ്റ് തുറക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഈ വിഭവങ്ങളോ അതോ കൂടുതൽ വെജിറ്റേറിയൻ ഇനങ്ങളോ വിൽക്കാനാണ് സാധ്യത.

Keywords: News, National, Ayodhya, Ram Mandir, Pran Pratishtha, KFC, Chicken, Restaurant, Food, KFC In Ayodhya? Here's What Temple Town Administration Says.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia