മദ്യലഹരിയില്‍ ഭാര്യയുടെ കണ്ണില്‍ ഭര്‍ത്താവ് അമ്പെയ്തു; തലച്ചോറിലേക്ക് തുളച്ചുകയറിയ അമ്പ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
Aug 18, 2015, 13:41 IST
വിശാഖപ്പട്ടണം: (www.kvartha.com 18.08.2015) മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ പരാക്രമം. ഭാര്യയുടെ കണ്ണില്‍ എയ്ത അമ്പ് തലച്ചോറിലേക്ക് തറച്ച് കയറി. ഒടുവില്‍ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ അമ്പ് ഡോക്ടര്‍മാര്‍ പുറത്തെടുത്തു. ലങ്കാപകല ഗ്രാമവാസിയായ ബി. സുഭദ്ര(40) എന്ന ആദിവാസി യുവതിയുടെ തലച്ചോറില്‍ തറച്ച അമ്പാണ് കിങ് ജോര്‍ജ് ആശുപത്രിയിലെ ന്യൂറോ സര്‍ജന്മാര്‍ പുറത്തെടുത്തത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 11നാണ് സുഭദ്രയെ മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് അമ്പ് കൊണ്ട് ആക്രമിച്ചത്. വലത് കണ്ണിലൂടെ തറച്ച് കയറിയ അമ്പ് തലച്ചോറിലെത്തുകയായിരുന്നു. തലയോട്ടിയില്‍ നിന്നും അത് ഊരിയെടുക്കാന്‍ സുഭദ്ര ശ്രമിച്ചെങ്കിലും അമ്പിന്റെ അറ്റത്തുള്ള തടിപ്പിടി ഒടിഞ്ഞു പോയി. തുടര്‍ന്ന് ഇവരെ വിശാഖപ്പട്ടണം ജില്ലയിലെ നിരവധി ആശുപത്രികളില്‍ കൊണ്ടു പോയി. ഒടുവില്‍ കെ.ജി.എച്ചിലെ ന്യൂറോസര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിക്കുകയായിരുന്നു.
തലയോട്ടി തുറന്ന ശേഷമാണ് തലച്ചോറില്‍ നിന്നും ഡോക്ടര്‍മാര്‍ അമ്പ് നീക്കം ചെയ്തത്. ചികിത്സയില്‍ കഴിയുന്ന യുവതി സുഖംപ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കെ.ജി.എച്ചിലെ സൂപ്രണ്ടുമാരായ ഡോ. എം. മധുസബധന ബാബു, ഡോ. കെ. സത്യാവരപ്രസാദ്, ഡോ. മുരളികൃഷ്ണ എന്നിവരും ഇവരുടെ ഒരു സംഘം ഡോക്ടര്‍മാരും ചേര്‍ന്നാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
കത്തി, അരിവാള്‍, കോടാലി, കത്രിക, അമ്പ് തുടങ്ങിയ വസ്തുക്കള്‍ തറഞ്ഞ് കയറി മുറിവുണ്ടായാല്‍ വലിച്ചെടുക്കാന്‍ ശ്രമിക്കരുതെന്നും ഇങ്ങനെ ചെയ്താല്‍ രക്തസ്രാവത്തെ തുടര്‍ന്ന് രോഗി മരിച്ച് പോകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
ഇത്തരം അവസ്ഥ ഉണ്ടായാല്‍ ശരീരത്ത് തറച്ച വസ്തുവുമായി തന്നെ ആശുപത്രിയില്‍ എത്തണമെന്നും പ്രധാനപ്പെട്ട അവയവങ്ങള്‍ക്ക് കേടുപാട് സംഭവിക്കാതെ ശസ്ത്രക്രിയയിലൂടെ അത് പുറത്തിറക്കാനാകുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Also Read:
പിതാവ് പീഡിപ്പിച്ചത് ഇരട്ടപെണ്‍കുട്ടികളില്‍ ഒരാളെ; ഭാര്യയുടെ താമസം കാമുകനൊപ്പം
Keywords: KGH doctors in Visakhapatnam remove arrow piercing woman’s brain, Hospital, Treatment, Husband, Attack, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.