കിഡ്‌നി റാക്കറ്റ്: ആശുപത്രിയിലെ ജീവനക്കാരടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

 


ന്യൂഡല്‍ഹി: (www.kvartha.com 04.06.2016) കിഡ്‌നി റാക്കറ്റുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. സൗത്ത് ഡെല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സീനിയര്‍ ഡോക്ടറുടെ പേഴ്‌സണല്‍ സ്റ്റാഫുകളായ അദിത്യ സിങ്, ശൈലേഷ് സക്‌സേന, കിഡ്‌നി റാക്കറ്റില്‍പ്പെട്ട അസീം സിക്ദാര്‍, സത്യ പ്രകാശ്, ദേവാശിഷ് മൗലി എന്നിവരാണ് അറസ്റ്റിലായത്.

കിഡ്‌നി വിറ്റവകയില്‍ യുവതിക്ക് നല്‍കാമെന്നേറ്റ തുകയെ ചൊല്ലി തര്‍ക്കമുണ്ടായതോടെയാണ് സംഭവം പുറത്തായത്. യുവതിക്ക് തരാമെന്നേറ്റ പണത്തിന്റെ പകുതി മാത്രമാണ് ഇടനിലക്കാര്‍ നല്‍കിയിരുന്നത്. ഇതോടെ ബാക്കിതുക ആവശ്യപ്പെട്ട് ദാതാവും ഇടനിലക്കാരനും തമ്മില്‍ ആശുപത്രിയില്‍വെച്ച് വാക്കേറ്റം നടന്നു. വാക്കുതര്‍ക്കം പരിഹരിക്കാന്‍ ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തുകയും പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് കിഡ്‌നി റാക്കറ്റിനെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തായത്.

അദിത്യ, ശൈലേഷ് എന്നിവര്‍ക്കു വേണ്ടി നാല് ലക്ഷം രൂപയ്ക്ക് അസീം, സത്യ, ദേവാശിഷ് എന്നിവരാണ് കിഡ്‌നി ദാതാക്കളുമായി കച്ചവടം ഉറപ്പിച്ചത്. ഇത് 25 മുതല്‍ 30 ലക്ഷം രൂപ വരെ വിലക്ക് കിഡ്‌നി ആവശ്യക്കാര്‍ക്ക് ആശുപത്രി അധികൃതര്‍ കൈമാറും. ഇടനിലക്കാര്‍ക്ക് രണ്ട് ലക്ഷത്തോളം രൂപ കമീഷനും ലഭിക്കും. സമാനരീതിയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ അഞ്ച് നിയമവിരുദ്ധ അവയവദാനങ്ങളാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.

അവയവദാനത്തിന്റെ നിയമങ്ങള്‍ പാലിക്കാതെയാണ് പ്രതികള്‍ കച്ചവടം ഉറപ്പിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സരിത വിഹാര്‍ പോലീസ് കിഡ്‌നി റാക്കറ്റിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും ആശുപത്രി ജീവനക്കാരടക്കമുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും അറിയിച്ചു.

കിഡ്‌നി റാക്കറ്റ്: ആശുപത്രിയിലെ ജീവനക്കാരടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

Also Read:
ബേക്കറിയില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി

Keywords:  Kidney Racket Busted In Delhi's Apollo Hospital, 5 Persons Arrested, New Delhi, Hospital, Police, Woman, Doctor, Custody, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia