പ്രചരണത്തിനിടെ യുവതിക്ക് ബേദി നെക്‌ലേസ് നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത് : വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് ആരോപണം

 


ഡെല്‍ഹി: (www.kvartha.com 30/01/2015) ഡെല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുന്‍ ഐ പി എസ് ഓഫീസര്‍ കിരണ്‍ ബേദി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി ആരോപണം.

കഴിഞ്ഞദിവസം ഡെല്‍ഹിയിലെ പത്പര്‍ഗഞ്ചിലെ റോഡ് ഷോയ്ക്കിടെ ബേദി യുവതിക്ക് നെക്‌ലേസ് നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ബേദിക്കെതിരെ ഇത്തരം ആരോപണം ഉയര്‍ന്നത്. അതേസമയം വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ബേദി ആഭരണങ്ങള്‍ നല്‍കിയതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

പേള്‍ നെക്‌ലേസ് ആണ് ബേദി യുവതിക്ക് സമ്മാനിച്ചത്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബിജെപിയുടെ ശ്രമമാണെന്നും അപകടകരമായ ഇത്തരം പ്രവര്‍ത്തികള്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് കാണിക്കുന്നതെന്നും എഎപി നേതാവ് മനീഷ് സിസോദിയ പറഞ്ഞു.
പ്രചരണത്തിനിടെ യുവതിക്ക് ബേദി നെക്‌ലേസ് നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത് : വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് ആരോപണം
നേരത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ്
കേജ്‌രിവാള്‍ മറ്റു പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങി വോട്ട് ആം ആദ്മിക്ക്  നല്‍കണമെന്ന് പറഞ്ഞ സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേജ്‌രിവാളിനെ താക്കീത് ചെയ്തിരുന്നു. ഇതിനിടെയാണ് റോഡ് ഷോയ്ക്കിടെ യുവതിക്ക് നെക്‌ലേസ് നല്‍കി ബേദിയും വിവാദത്തിലായിരിക്കുന്നത്.

ഫെബ്രുവരി  ഏഴിനാണ് ഡെല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്തിന് ഫലം പുറത്തുവരും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
15 ലക്ഷത്തിന്റെ ഇലക്ട്രേണിക്‌സ് സാധനങ്ങള്‍ പിടികൂടി
Keywords:  Kiran Bedi Seen Gifting Necklaces, AAP Alleges She Bribed Voters, New Delhi, Allegation, Controversy, Election Commission, Notice, Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia