ന്യൂഡല്‍ഹി: (www.kvartha.com 01/02/2015) ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഡല്‍ഹിയെ ഒരു പോലീസ് സ്‌റ്റേഷനാക്കി മാറ്റുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ വാലിയ.
കിരണ്‍ ബേദി മുഖ്യമന്ത്രിയായാല്‍ അവര്‍ ഡല്‍ഹിയെ പോലീസ് സ്‌റ്റേഷനാക്കി മാറ്റും വാലിയ പറഞ്ഞു. മുന്‍ ഐപിഎസ് ഓഫീസറായിരുന്ന കിരണ്‍ ബേദി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ ഗതാഗതവകുപ്പില്‍ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലനിര്‍വഹിച്ചിരുന്നു.
അന്ന് അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന ഇന്ദിരാഗാന്ധിയുടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് പോലീസ് പൊക്കിയിരുന്നു. എന്നാല്‍ ഇത് ചെയ്തത് ബേദിയാണെന്നാണ് ഇതുവരെ ധരിക്കപ്പെട്ടിരുന്നത്. അന്ന് തെറ്റിദ്ധാരണയുടെ പുറത്ത് ചിലര്‍ ബേദിക്ക് ക്രെയിന്‍ ബേദി എന്ന ഓമനപ്പേര് നല്‍കിയിരുന്നു. യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ കാറായിരുന്നു അത്. ആ കാര്‍ പൊക്കിയെടുത്തതാകട്ടെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് കോണ്‍സ്റ്റബിളും. ഇക്കാര്യം ദിവസങ്ങള്‍ക്ക് മുന്‍പ് ബേദിതന്നെയാണ് വെളിപ്പെടുത്തിയത്. തുടര്‍ന്നിവര്‍ ട്വിറ്റര്‍ അക്കൗണ്ടിലെ പ്രൊഫൈലില്‍ തിരുത്തല്‍ നടത്തിയിരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിനോദ് കുമാര്‍ ബിന്നിയോട് മല്‍സരിച്ച് വാലിയ പരാജയപ്പെട്ടിരുന്നു. 8000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് ബിന്നി ജയിച്ചത്. പിന്നീട് ബിന്നിയെ പാര്‍ട്ടി പുറത്താക്കിയിരുന്നു.
SUMMARY: New Delhi: Senior Congress leader and Laxmi Nagar candidate Dr Ashok Kumar Walia took a dig at Bharatiya Janata Party chief ministerial candidate Kiran Bedi saying she will turn Delhi into a police station.
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal, Ashok Kumar Walia,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.