കിഷ്ത്വാര്‍ കലാപം: ഒമര്‍ അബ്ദുല്ല മോഡിയെ കൂട്ടുപിടിക്കുന്നു

 


ന്യൂഡല്‍ഹി: കിഷ്ത്വാര്‍ കലാപത്തെതുടര്‍ന്ന് പ്രതിപക്ഷമായ ബിജെപിയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൂട്ടുപിടിച്ചു. ബിജെപി നേതാക്കള്‍ കുടിലബുദ്ധിക്കാരാണെന്നും ഗുജറാത്ത് കലാപത്തില്‍ മോഡിയുടെ പങ്ക് ബിജെപി അവഗണിക്കുകയാണെന്നും ഒമര്‍ അബ്ദുല്ല കുറ്റപ്പെടുത്തി. 2002ലുണ്ടായ കലാപങ്ങളില്‍ മോഡി വന്‍ വീഴ്ചകള്‍ വരുത്തിയെന്നും അബ്ദുല്ല ആരോപിച്ചു.

അതേസമയം പാര്‍ലമെന്റില്‍ ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ഒമര്‍ അബ്ദുല്ലയ്ക്ക് നേരെ നടത്തിയ വിമര്‍ശനങ്ങളെ അദ്ദേഹത്തിന്റെ പിതാവ് ഫാറൂഖ് അബ്ദുല്ല പ്രതിരോധിച്ചു. കിഷ്ത്വാര്‍ സന്ദര്‍ശിക്കാനെത്തിയ തന്നെ പോലീസ് തടഞ്ഞ നടപടി ന്യായീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രതികരണം. കശ്മീര്‍ ആരുടേയും കുടുംബസ്വത്തല്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ ഗുജറാത്ത് കലാപ ശേഷം മോഡിയും ഇത്തരത്തില്‍ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ആരേയും അനുവദിച്ചില്ലെന്നും ഗുജറാത്ത് മോഡിയുടേയും കുടുംബ സ്വത്തല്ലെന്നും ഫാറൂഖ് അബ്ദുല്ല തിരിച്ചടിച്ചു.

കിഷ്ത്വാര്‍ കലാപം: ഒമര്‍ അബ്ദുല്ല മോഡിയെ കൂട്ടുപിടിക്കുന്നു
ഇതിനിടെ കിഷ്ത്വാര്‍ കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന ആഭ്യന്തര സഹമന്ത്രി സജ്ജാദ് അഹ്മദ് കിച്ച്‌ലു രാജിവെച്ചിരുന്നു.

SUMMARY: New Delhi/Srinagar: Under attack from the opposition for allegedly failing to check communal violence in his state, Chief Minister Omar Abdullah retaliated by accusing the Bharatiya Janata Party of being "hypocrites" and ignoring major lapses by Gujarat Chief Minister Narendra Modi in 2002 when his state was lacerated by riots.

Keywords: National news, Jammu, Huge political controversy, Recent communal violence, Kishtwar, Sajjad Ahmed Kichloo, Resigning, Junior Home Minister of Jammu and Kashmir,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia