Announcement | ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി കെഎല്‍ രാഹുലും അതിയ ഷെട്ടിയും; ആശംസകള്‍ അറിയിച്ച് ബോളിവുഡ് താരങ്ങള്‍
● മനോഹരമായ ആ അനുഗ്രഹം ഞങ്ങളെ തേടിയെത്തുന്നു എന്നാണ് ഇരുവരും കുറിച്ചത്
● 2025-ലാകും കുഞ്ഞതിഥി എത്തുക എന്ന വിവരവും പോസ്റ്റിലുണ്ട്
● അര്‍ജുന്‍ കപൂര്‍, സോനാക്ഷി സിന്‍ഹ, ആലിയ ഭട്ട്, ഷിബാനി അക്തര്‍ തുടങ്ങി നിരവധി താരങ്ങള്‍ അഭിനന്ദനം അറിയിച്ചു
● നീണ്ടകാലത്തെ പ്രണയത്തിന് ശേഷം 2023 ജനുവരി 23 ന് ആണ് രാഹുലും അതിയയും വിവാഹിതരായത്
മുംബൈ: (KVARTHA) ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ബോളിവുഡ് നടി അതിയ ഷെട്ടിയും ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇരുവരും സന്തോഷവാര്‍ത്തയറിയിച്ചത്. മനോഹരമായ ആ അനുഗ്രഹം ഞങ്ങളെ തേടിയെത്തുന്നു എന്നാണ് ഇരുവരും കുറിച്ചത്. 2025-ലാകും കുഞ്ഞതിഥി എത്തുക എന്ന വിവരവും പോസ്റ്റിലുണ്ട്.
വാര്‍ത്ത പങ്കുവച്ചതിന് പിന്നാലെ ആശംസ അറിയിച്ച് ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തി. അര്‍ജുന്‍ കപൂര്‍, സോനാക്ഷി സിന്‍ഹ, ആലിയ ഭട്ട്, ഷിബാനി അക്തര്‍ തുടങ്ങി നിരവധി താരങ്ങളാണ് ആശംസകള്‍ അറിയിച്ചത്.
നീണ്ടകാലത്തെ പ്രണയത്തിന് ശേഷം 2023 ജനുവരി 23 ന് ആണ് രാഹുലും അതിയയും വിവാഹിതരായത്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെയും മന ഷെട്ടിയുടെയും മകളാണ് അതിയ. 2015-ല്‍ സൂരജ് പഞ്ചോളിയുടെ നായികയായി ഹീറോ എന്ന ചിത്രത്തിലൂടെയാണ് അതിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2019 ല്‍ നവാസുദ്ദീന്‍ സിദ്ദീഖിയുടെ കൂടെ അഭിനയിച്ച മോട്ടിച്ചൂര്‍ ചക്‌നാച്ചൂര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
മകള്‍ പങ്കാളിയെ തിരഞ്ഞെടുത്തതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് സുനില്‍ പലപ്പോഴും കെ എല്‍ രാഹുലിനോടുള്ള ആരാധന പങ്കുവെച്ചിട്ടുണ്ട്.
നവംബര്‍ അഞ്ചിനാണ് ആതിയ തന്റെ 32-ാം ജന്മദിനം ആഘോഷിച്ചത്. ഭാര്യയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സമൂഹ മാധ്യമങ്ങളിലൂടെ രാഹുല്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.
#KLRahul #AthiyaShetty #BabyNews #BollywoodCouple #CelebrityNews #2025Baby