Kejriwal at Jail | അരവിന്ദ് കേജ്‌രിവാൾ തിഹാർ ജയിലിൽ സമയം ചിലവഴിക്കുന്നത് ഇങ്ങനെ!

 


ന്യൂഡെൽഹി: (KVARTHA) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിഹാർ ജയിലിൽ കൂടുതൽ സമയവും ധ്യാനത്തിനും പുസ്തകങ്ങൾ വായിക്കുന്നതിനും യോഗ ചെയ്യുന്നതിനുമാണ് ചിലവഴിക്കുന്നതെന്ന് ജയിൽ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ ജയിലിൽ കഴിയുന്ന ആദ്യത്തെ മുഖ്യമന്ത്രിയായ കേജ്‌രിവാളിനെ തിഹാർ ജയിൽ നമ്പർ രണ്ടിലെ ജനറൽ വാർഡ് നമ്പർ മൂന്നിൽ സ്ഥിതി ചെയ്യുന്ന 14 അടി നീളവും എട്ടടി വീതിയുമുള്ള മുറിയിലാണ് പാർപ്പിച്ചിരിക്കുന്നത്.
  
Kejriwal at Jail | അരവിന്ദ് കേജ്‌രിവാൾ തിഹാർ ജയിലിൽ സമയം ചിലവഴിക്കുന്നത് ഇങ്ങനെ!

കേജ്‌രിവാൾ ദിവസത്തിൽ ഭൂരിഭാഗവും പുസ്തകങ്ങൾ വായിക്കുകയും യോഗ ചെയ്യുകയും ദിവസവും രണ്ടുതവണ ധ്യാനിക്കുകയും ചെയ്യുമെന്ന് ജയിൽ വൃത്തങ്ങൾ പറഞ്ഞു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഒന്നര മണിക്കൂറോളമാണ് യോഗയും ധ്യാനവും. സെല്ലിലെ ഒരു കസേരയിൽ ഇരുന്ന് പുസ്തകങ്ങൾ വായിക്കുകയും എന്തെങ്കിലും എഴുതുകയും ചെയ്യുന്നത് പലപ്പോഴും കാണാറുണ്ടെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

തടവുകാർക്കായി ലൈബ്രറിയിൽ ലഭ്യമായ പുസ്തകങ്ങൾ വായിക്കാനും കേജ്രിവാളിന് കഴിയുമെന്ന് ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഇതുവരെ മറ്റ് പുസ്തകങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ മുറിയിൽ 20 ചാനലുകളുള്ള ടിവി നൽകിയിട്ടുണ്ടെങ്കിലും അത് കാണാൻ അദ്ദേഹത്തിന് അത്ര ഇഷ്ടമല്ലെന്ന് ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.

Keywords: News, News-Malayalam-News, National, National-News, Politics, Know How Arvind Kejriwal Is Spending His Time In Tihar Jail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia