കൊച്ചി മെട്രോ: 1600 കോടിയുടെ ഫ്രഞ്ച് സഹായത്തിന് കരാറായി

 


ന്യൂഡല്‍ഹി: കൊച്ചി മെട്രോയ്ക്ക് 1600 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കാനുള്ള കരാറില്‍ ഫ്രഞ്ച് വികസന ഏജന്‍സി (എ.എഫ്.ഡി)യും കേന്ദ്രസര്‍ക്കാരും ഒപ്പിട്ടു. കൊച്ചിമെട്രോയുമായുള്ള കരാര്‍ ശനിയാഴ്ച കൊച്ചിയില്‍ ഒപ്പിടും. അഞ്ചു വര്‍ഷത്തെ മോറട്ടോറിയം അടക്കം 25 വര്‍ഷത്തേക്കാണ് വായ്പ ലഭിക്കുക. കനറാബാങ്ക് വായ്പയും ഫ്രഞ്ച് സഹായവും ചേരുന്നതോടെ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനുള്ള തുകയാകും.

ന്യൂഡല്‍ഹിയില്‍ കേന്ദ്രധനകാര്യ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ധനകാര്യ വിഭാഗം ജോയിന്റ് സെക്രട്ടറി രാജേഷ് ഖുള്ളറും എ.എഫ്.ഡി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആനി പോഗവുമാണ് കരാര്‍ ഒപ്പിട്ടത്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാന്‍സിസ് റിച്ചര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു. ലോകത്തെ ഏറ്റവും പഴക്കമേറിയ മെട്രോ സര്‍വീസ് നടത്തുന്ന ഫ്രാന്‍സില്‍ നിന്ന് കൊച്ചി മെട്രോയ്ക്ക് സാങ്കേതിക സഹായവും കരാറിലൂടെ ലക്ഷ്യമിടുന്നു.

2008 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എ.എഫ്.ഡി രാജ്യത്തെ ഒരു പദ്ധതിക്കു നല്‍കുന്ന ഏറ്റവും വലിയ ധനസഹായമാണ് കൊച്ചി മെട്രോയ്ക്ക് ലഭിക്കുകയെന്ന് ആനി പോഗം പറഞ്ഞു. ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ ഈ കരാര്‍ സഹായിക്കുമെന്ന് ഫ്രഞ്ച് അംബാസഡര്‍ ഫ്രാന്‍സിസ് റിച്ചര്‍ പറഞ്ഞു.

ഫ്രഞ്ച് ഏജന്‍സിയുടെ സഹായവും കനറാബാങ്കിന്റെ 1160 കോടി വായ്പയും ചേരുന്ന തുക ഉപയോഗിച്ച് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഏലിയാസ് ജോര്‍ജ് അഭിപ്രായപ്പെട്ടു. ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് ലഭിച്ചതിനെക്കാള്‍ കൂടിയ സഹായമാണ് കൊച്ചി മെട്രോയ്ക്ക് എ.എഫ്.ഡി നല്‍കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതിക്കുവേണ്ടി 80 ശതമാനം ഭൂമിയും ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു.

25 വര്‍ഷത്തേയ്ക്കുള്ള വായ്പയില്‍ മൊറട്ടോറിയമുള്ള ആദ്യ അഞ്ചുവര്‍ഷം മോറട്ടോറിയമുള്ളതിനാല്‍ ആദ്യ അഞ്ചുവര്‍ഷം തിരിച്ചടയ്‌ക്കേണ്ടതില്ല. 1.9 ശതമാനമാണ് പലിശ. ശനിയാഴ്ച കൊച്ചിയിലെത്തുന്ന ആനി പോഗം കെ.എം.ആര്‍.എല്ലുമായി കരാറില്‍ ഒപ്പിടും. ബാംഗ്ലൂര്‍ മെട്രോയ്ക്കും ഫ്രഞ്ച് ഏജന്‍സി ധനസഹായം നല്‍കുന്നുണ്ട്.
കൊച്ചി മെട്രോ: 1600 കോടിയുടെ ഫ്രഞ്ച് സഹായത്തിന് കരാറായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : National, Kochi Metro, Kochi Metro: French agency aid 1600 Crore, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia