Kodiyeri Balakrishnan | ആരോഗ്യപ്രശ്നങ്ങള്‍: സി പി എം സംസ്ഥാന സെക്രടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞേക്കും
Aug 27, 2022, 18:33 IST
ന്യൂഡെല്‍ഹി: (www.kvartha.com) ആരോഗ്യപ്രശ്നങ്ങള്‍ കാരണം സി പി എം സംസ്ഥാന സെക്രടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞേക്കുമെന്ന് സൂചന. ഇക്കാര്യം കോടിയേരി ബാലകൃഷ്ണന് അറിയിച്ചതായി സി പി എം കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി.
ഞായറാഴ്ച തിരുവനന്തപുരത്ത് ചേരുന്ന അവെയ്ലബിള് പി ബി യോഗം വിഷയം ചര്‍ച ചെയ്യും. സീതാറാം യെചൂരിയും പ്രകാശ് കാരാട്ടും ഉള്‍പെടെ തിരുവനന്തപുരത്തുള്ള പി ബി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും.
കോടിയേരി ബാലകൃഷ്ണന് അവധി നല്കി താല്കാലിക സെക്രടറി വേണോ അതോ സ്ഥിരം സംവിധാനം വേണോ എന്ന കാര്യത്തില്‍ ഞായറാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും.
നേരത്തെ കോടിയേരി അസുഖത്തെ തുടര്‍ന്ന് പദവിയില്‍ നിന്നും അവധിയെടുത്ത് ചികിത്സയ്ക്കായി അമേരികയിലേക്ക് പോയിരുന്നു. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയശേഷമാണ് അദ്ദേഹം വീണ്ടും പദവി ഏറ്റെടുത്തത്. കോടിയേരി അവധിയെടുത്തപ്പോള്‍ പകരം നിയമനം നല്‍കിയിരുന്നില്ല.
Keywords: Kodiyeri Balakrishnan may resign from the post of CPM state secretary, New Delhi, News, Politics, CPM, Meeting, Kodiyeri Balakrishnan, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.