ഇന്ത്യയുടെ കോഹിനൂര്‍ രത്‌നം മടക്കിനല്‍കില്ലെന്ന് ഡേവിഡ് കാമറൂണ്‍

 



അമൃത്സര്‍: ബ്രിട്ടീഷ് രാജവംശത്തിന്റെ അധീനതയിലുള്ള കോഹിനൂര്‍ രത്‌നം മടക്കിനല്‍കാനാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. രത്‌നം മടക്കി നല്‍കണമെന്ന ഇന്ത്യയുടെ സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഇന്നലെ അമൃത്സറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇന്ത്യയിലെ വിവിധ സംഘടനകള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യം നിരാകരിച്ചത്.

സിഖ് രാജവംശത്തിലെ അവസാന രാജാവായിരുന്ന ദുലീപ് സിംഗില്‍ നിന്ന് 1850 ല്‍ ബ്രട്ടീഷുകാര്‍ കണ്ടുകെട്ടിയതാണ് കോഹിനൂര്‍ രത്‌നം. അന്നത്തെ ബ്രട്ടീഷ് ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍ ഇത് വിക്ടോറിയ രാജ്ഞിക്ക് സമ്മാനിക്കുകയും ചെയ്തു. നിലവില്‍ ബ്രട്ടീഷ് രാജ്ഞിയുടെ കിരീടത്തില്‍ പതിപ്പിച്ചിട്ടുള്ള രത്‌നം ബ്രട്ടീഷ് മ്യൂസിയമായ ടവര്‍ ഓഫ് ലണ്ടനില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.

ഇന്ത്യയുടെ കോഹിനൂര്‍ രത്‌നം മടക്കിനല്‍കില്ലെന്ന് ഡേവിഡ് കാമറൂണ്‍105.6 മെട്രിക് കാരറ്റിന്റെ വജ്രമാണിത്. സിഖ് സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ പലരും രത്‌നം തിരികെ ഇന്ത്യയ്ക്ക് നല്‍കണമെന്ന് ബ്രട്ടീഷ് അധികൃതരോട് പലവുരു ആവശ്യപ്പെട്ടിരുന്നു.

SUMMARY: Amritsar: British Prime Minister David Cameron says a giant diamond his country forced India to hand over in the colonial era that was set in a royal crown will not be returned.
Keywords: National news, Amritsar, British Prime Minister, David Cameron, Giant diamond, Country, India, Colonial era, Royal crown, Kohinoor, Returned.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia