Protests | പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം; കൊല്‍ക്കത്തയിലും ബംഗാളിലെ മറ്റ് നഗരങ്ങളിലും രാത്രി വനിതാ പ്രതിഷേധം; പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
കൊല്‍ക്കത്ത: (KVARTHA) ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്‍ക്കത്തയിലും ബംഗാളിലെ മറ്റ് നഗരങ്ങളും ബുധനാഴ്ച രാത്രി പ്രതിഷേധം നടത്താനുള്ള നീക്കവുമായി വനിതകള്‍. പ്രതിഷേധം 11.55ന് ആരംഭിക്കും.
പ്രതിഷേധത്തെക്കുറിച്ചും പ്രതിഷേധങ്ങള്‍ നടക്കുന്ന സ്ഥലങ്ങളെക്കുറിച്ചുമുള്ള പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കൂടുതല്‍പേര്‍ പ്രതിഷേധ സമരത്തിന്റെ ഭാഗമാകാന്‍ തയാറെടുക്കുകയാണ്. ബംഗാളിനു പുറത്തുള്ള സ്ഥലങ്ങളിലും രാത്രി പ്രതിഷേധ സമരങ്ങള്‍ നടക്കുന്നുണ്ട്. ഡെല്‍ഹിയില്‍ എയിംസിനു മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് കല്‍ക്കട്ട ഹൈക്കോടതി സിബിഐക്കു കൈമാറി. കേസ് കഴിഞ്ഞദിവസമാണ് സിബിഐ ഏറ്റെടുത്തത്. സംഭവത്തിന് പിന്നാലെ രാജിവച്ച കോളജ് പ്രിന്‍സിപ്പല്‍ ഡോ.സന്ദീപ് ഘോഷിനോട് അവധിയില്‍ പോകാനും ഹൈക്കോടതി ആവശ്യപ്പെട്ടു. സിവിക് വൊളന്റിയര്‍ സഞ്ജയ് റോയി എന്നയാളാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നു വ്യക്തമായിട്ടില്ല.
മെഡിക്കല്‍ കോളജ് അധികൃതര്‍ കേസിനെ ഗൗരവത്തോടെയല്ല കണ്ടതെന്നും സംഭവം ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമമുണ്ടായെന്നും ഡോക്ടറുടെ കുടുംബം ആരോപിച്ചു.
മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ അതിക്രൂരമായിട്ടാണ് മുപ്പത്തിയൊന്നുകാരിയായ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. കഴുത്തിന്റെ എല്ലു പൊട്ടിയ നിലയിലായിരുന്നു. ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എയ്ഡ് പോസ്റ്റില്‍ സിവിക് വൊളന്റിയറായ പ്രതിക്ക് എല്ലാ വകുപ്പുകളിലും പ്രവേശനമുണ്ടായിരുന്നു.
#Justice ## Prompt Analysis and Response