Spring Fan | തൂങ്ങിയാല്‍ നിലത്തേക്ക് വലിയുന്ന സ്പ്രിങ് ഫാന്‍; കോടയില്‍ വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നതിന് പരിഹാരവുമായി അധികൃതര്‍

 


ജയ്പുര്‍: (www.kvartha.com) രാജസ്താനിലെ കോടയില്‍ ഹോസ്റ്റലുകളിലും പേയിങ് ഗെസ്റ്റ് (പിജി) കേന്ദ്രങ്ങളിലും സ്പ്രിങ് ഫാനുകള്‍ ഘടിപ്പിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ഇന്‍ഡ്യയുടെ 'കോചിങ് സിറ്റി' എന്നറിയപ്പെടുന്ന കോടയില്‍ തുടര്‍ച്ചയായി വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നതിന് പരിഹാരവുമായാണ് ഇപ്പോള്‍ അധികൃതര്‍ രംഗത്തെത്തിയത്. സീലിങ് ഫാനുകളില്‍ തൂങ്ങിയാല്‍ നിലത്തേക്ക് വലിയുന്ന സ്പ്രിങ് ഘടിപ്പിക്കുന്നതിലൂടെ ആത്മഹത്യകള്‍ ചെറുക്കാനാണ് നീക്കം. 

വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനും താമസിക്കുന്നതിനും മാനസിക പിന്തുണയും സുരക്ഷയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ജില്ലാ കലക്ടര്‍ ഓം പ്രകാശ് ബങ്കര്‍ പറഞ്ഞു. അതിനാല്‍ കോട നഗരത്തിലെ എല്ലാ ഹോസ്റ്റലുകളിലെയും പിജി കേന്ദ്രങ്ങളിലെയും മുറികളിലെല്ലാം സ്പ്രിങ് ഫാനുകള്‍ ഘടിപ്പിക്കണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി. 

വിഷയത്തില്‍ നടപടി പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സ്പ്രിങ് ഘടിപ്പിച്ച ഫാനില്‍ കുരുക്കിട്ട് താഴേക്ക് ചാടിയാല്‍ നിലത്തേക്ക് വലിഞ്ഞുനില്‍ക്കുന്ന തരത്തിലാണ് സംവിധാനം. ഫാനില്‍ തൂങ്ങിയുള്ള ആത്മഹത്യകള്‍ ഇങ്ങനെ ഒഴിവാക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്.

കുട്ടികളുടെ ആത്മഹത്യ തടയാനായി കേന്ദ്രസര്‍കാര്‍ സമഗ്രപദ്ധതി തയാറാക്കണമെന്ന് ബിജെപി എംപി സുശീല്‍ മോദി ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം മാത്രം കോടയില്‍ ഇരുപതോളം വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. മത്സരപരീക്ഷകളുടെ പഠനഭാരത്തെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദത്താലാണ് വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം. 

രാജ്യത്തെ മികച്ച എന്‍ജിനീയറിങ്, മെഡികല്‍ കോളജുകളില്‍ പ്രവേശനം നേടുന്നതിനായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കോടയിലെ സെന്ററുകളില്‍ പരിശീലനത്തിനായി എത്തുന്നത്. 

Spring Fan | തൂങ്ങിയാല്‍ നിലത്തേക്ക് വലിയുന്ന സ്പ്രിങ് ഫാന്‍; കോടയില്‍ വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നതിന് പരിഹാരവുമായി അധികൃതര്‍


Keywords:  News, National, National-News, News-Malayalam, Kota, Spring-Loaded Fans, Students, Death, Mental Health, Kota: Coaching Classes Install Spring-Loaded Fans. 
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia