Accused | എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പിടിയിലായ ശാറൂഖിയെ തുടര്‍ അന്വേഷണത്തിനായി കേരള എടിഎസിന് കൈമാറി; മൊബൈല്‍ ഫോണ്‍, എ ടി എം കാര്‍ഡ്, ആധാര്‍, പാന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു
Apr 5, 2023, 20:31 IST
മുംബൈ: (www.kvartha.com) എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പിടിയിലായ ശാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര പൊലീസിലെ ഭീകരവിരുദ്ധ വിഭാഗം (എടിഎസ്). കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും എടിഎസും നടത്തിയ അന്വേഷണത്തില്‍ ശാറൂഖിയെ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നാണ് പിടികൂടിയതെന്നും ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചതെന്നും എടിഎസ് പറയുന്നു. തുടര്‍ അന്വേഷണത്തിനായി കേരള എടിഎസിന് കൈമാറിയെന്നും മഹാരാഷ്ട്ര എടിഎസ് അറിയിച്ചു.
മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ്, ആധാര്‍, പാന്‍ കാര്‍ഡുകള്‍ എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ചികിത്സ തേടിയശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ശാറൂഖിനെ പിടികൂടിയത്. അജ് മീറിലേക്ക് രക്ഷപ്പെടാനായിരുന്നു ശ്രമമെന്ന് ഇയാള്‍ മൊഴി നല്‍കിയതായി അന്വേഷണ സംഘം പറഞ്ഞു.
വധശ്രമം, പരുക്കേല്‍പ്പിക്കല്‍, സ്ഫോടകവസ്തു ഉപയോഗം, റെയില്‍വേ നിയമത്തിലെ 151-ാം വകുപ്പ് എന്നിവയാണ് ശാറൂഖിനെതിരെ ചുമത്തിയത്. ശാറൂഖിനെ കേരള പൊലീസിന് കൈമാറിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം ശാറൂഖിയുമായി പൊലീസ് സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചതായാണ് വിവരം.
അറസ്റ്റിലായത് ശാറൂഖ് തന്നെയെന്ന് മാതാപിതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കേരള എടിഎസും ഡെല്‍ഹി പൊലീസും പ്രതിയുടെ ഷഹീന്‍ബാഗിലുള്ള വീട്ടില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രതിയുടെ ബുക്, ഡയറി, ഫോണ്‍ എന്നിവ പിടിച്ചെടുത്തു. പ്രതിക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്നത് ഡെല്‍ഹി പൊലീസ് അന്വേഷിച്ചുവരികയാണ്.
ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് ആലപ്പുഴയില്‍ നിന്നു കണ്ണൂരിലേക്കു പോകുകയായിരുന്ന എക്സിക്യൂടീവ് എക്സ്പ്രസിനുള്ളില്‍ അക്രമി തീയിട്ടത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് ചാടിയ മൂന്നു പേര് മരിച്ചു. ട്രെയിന്‍ ഉടന്‍തന്നെ ചങ്ങല വലിച്ചു നിര്‍ത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടിരുന്നു.
പൊള്ളലേറ്റ എട്ടു പേരെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

Keywords: Kozhikode train fire: Shahrukh Saifi admits to have committed the crime, Mumbai, News, Trending, Police, Fire, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.