ആര്‍എസ്എസ് മുന്‍ മേധാവി കെ എസ് സുദര്‍ശന്‍ അന്തരിച്ചു

 


ആര്‍എസ്എസ് മുന്‍ മേധാവി കെ എസ് സുദര്‍ശന്‍ അന്തരിച്ചു
റായ്പൂര്‍: ആര്‍എസ്എസ് മുന്‍ മേധാവി കെ എസ് സുദര്‍ശന്‍  അന്തരിച്ചു. 81 വയസ്സായിരുന്നു. റായ്പുരില്‍ സഹോദരനും സഹോദരിക്കുമൊപ്പമായിരുന്നു താമസം. മറവിരോഗവും അദ്ദേഹത്തെ ബാധിച്ചിരുന്നു. സംസ്‌കാരം ഞായറാഴ്ച നാഗ്പൂരില്‍ നടക്കും. 2000 മുതല്‍ 2009 വരെ ആര്‍എസ്എസ് സര്‍ സംഘ് ചാലക് ആയിരുന്നു.

ഛത്തീസ്ഗഢ് സ്വദേശിയായിരുന്ന  എന്‍ജിനീയറിങ് ബിരുദധാരിയാണ്. 1931 ജൂണ്‍ 18നു റായ്പുരിലെ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. ഒമ്പതാം വയസില്‍ ആര്‍എസ്എസില്‍ ചേര്‍ന്ന അദ്ദേഹം ഇരുപത്തി മൂന്നാം വയസില്‍ പ്രചാരക് ആയി. 1964ല്‍ മധ്യ ഭാരത് പ്രാന്ത പ്രചാരക് ആയി അദ്ദേഹത്തെ സംഘടന നിയോഗിച്ചു. ഈ സ്ഥാനത്തേക്ക് എത്തുന്ന പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.

1969ല്‍ സംഘടനയുടെ ദേശീയ കണ്‍വീനര്‍ സ്ഥാനത്തെത്തി. 1977ല്‍ അദ്ദേഹം ആര്‍എസ്എസ് ബൗദ്ധിക് സെല്ലിന്റെ മേധാവിയായി. 1990ല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത്. ഒരേസമയം സംഘടനയുടെ കായിക, ബൗദ്ധിക മേധാവിയായിരിക്കുകയെന്ന അപൂര്‍വതയും സുദര്‍ശനുണ്ട്. അനാരോഗ്യത്തെ തുടര്‍ന്ന് രാജേന്ദ്ര സിംഗ് സ്ഥാനമൊഴിഞ്ഞതോടെ 2000ല്‍ സുദര്‍ശന്‍ സര്‍സംഘചാലക് സ്ഥാനത്തെത്തി. ഒന്പതു വര്‍ഷത്തെ സേവനത്തിന് ശേഷം അനാരോഗ്യത്തെ തുടര്‍ന്ന് 2009 മാര്‍ച്ച് 21ന് സര്‍സംഘ്ചാലക് സ്ഥാനം അദ്ദേഹം ഒഴിയുകയായിരുന്നു.

SUMMARY: Former RSS Sarsanghchalak, KS Sudarshan (81), died here this morning at about 6.30am after suffering a heart attack. His cremation will take place at Nagpur.

key words: 
RSS Sarsanghchalak, KS Sudarshan, heart attack, Nagpur,  RSS headquarters, , RSS office, Jagriti Mandal, Pandri, RSS workers, sarsanghchalak ,Rajya Sabha MP, Gopal Vyas
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia