അവധിക്കാല തിരക്ക് ഒഴിവാക്കാന്‍ കെ എസ് ആര്‍ ടി സി 300 അധിക ബസുകള്‍ നിരത്തിലിറക്കും
Apr 12, 2022, 14:29 IST
ബെന്‍ഗ്ലൂര്‍: (www.kvartha.com 12.04.202) വ്യാഴാഴ്ച മുതല്‍ പൊതു അവധിയും വാരാന്ത്യ അവധിയും കണക്കിലെടുത്ത് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ (കെ എസ് ആര്‍ ടി സി) ബുധനാഴ്ച 300 ബസുകള്‍ കൂടി സര്‍വീസ് നടത്തും.
ബെന്‍ഗ്ലൂറില്‍ നിന്ന് ബെലഗാവി, കുന്ദാപുര, ധര്‍മസ്ഥല, ഗോകര്‍ണ, ഹൊറനാട്, മെന്‍ഗ്ലൂര്‍, മടിക്കേരി, ശൃംഗേരി, ഉഡുപ്പി, കുക്കെ സുബ്രഹ്മണ്യ എന്നിവിടങ്ങളിലേക്കാണ് ബസുകള്‍ സര്‍വീസ് നടത്തുക. മധുരൈ, കൊടൈക്കനാല്‍, ഊട്ടി, തഞ്ചാവൂര്‍, കോയമ്പത്തൂര്‍, വിജയവാഡ, ഹൈദരാബാദ്, നെല്ലൂര്‍, ഷിര്‍ദി, പനാജി, പുതുച്ചേരി എന്നിവിടങ്ങളിലേക്കും തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തും.
വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് കേരളത്തില്‍ കണ്ണൂര്‍, വടകര, തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കാസര്‍കോട്, കോട്ടയം എന്നിവിടങ്ങളിലേക്കും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്.
കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ബെന്‍ഗ്ലൂറിലേക്കും മറ്റിടങ്ങളിലേക്കും ഞായറാഴ്ച പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തും.
www(dot)ksrtc(dot)karnataka(dot)gov(dot)in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായും മുന്‍കൂര്‍ റിസര്‍വേഷന്‍ കൗന്‍ടറുകള്‍ വഴിയും യാത്രക്കാര്‍ക്ക് ടികറ്റ് ബുക് ചെയ്യാം.
Keywords: KSRTC will run 300 extra buses to clear holiday rush, Bangalore, News, Holidays, KSRTC, National, Passengers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.