കൂടംകുളത്ത് വൈദ്യുതി ഉല്‍പാദനം തുടങ്ങി; കേരളത്തിനും വൈദ്യുതി ലഭിച്ചു

 


കൂടംകുളം: കൂടംകുളം ആണവ നിലയത്തില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉല്‍പാദനം തുടങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ 2.45നാണ്  1,000 മെഗാവാട്ട് ശേഷിയുള്ള ഒന്നാം റിയാക്ടറില്‍ വൈദ്യുതി ഉല്‍പാദനം ആരംഭിച്ചത്.

 ഉല്‍പാദനം തുടങ്ങി രണ്ട് മണിക്കൂറുകള്‍ക്ക്  ശേഷം  താല്‍കാലികമായി നിര്‍ത്തിവെച്ചു. ആരംഭ ദിവസം  160 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിച്ചത്. ഈ വൈദ്യുതി സതേണ്‍ ഗ്രിഡുമായി ബന്ധിപ്പിച്ചുണ്ടെന്ന് ന്യൂക്‌ളിയര്‍ പവര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ  പരിശോധനക്ക് ശേഷം കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.   കേരളം, തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്ക് കൂടംകുളത്ത് വൈദ്യുതി ഉല്‍പാദനം ആരംഭിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ലഭിച്ചു. ആദ്യ ഘട്ടത്തില്‍ രണ്ട് യൂനിറ്റ് സ്ഥാപിക്കാനാണ് തീരുമാനമെന്ന് ആണവോര്‍ജ കമ്മിഷന്‍ അറിയിച്ചു.

2011 ഡിസംബറില്‍ കൂടംകുളത്ത് ആദ്യ യൂനിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് നീണ്ടുപോകുകയായിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹത്തോടെ ഒന്നാംഘട്ട യൂനിറ്റ് ആരംഭിക്കാനെത്തിയ ഉദ്യോഗസ്ഥരെ കുട്ടികളും മുതിര്‍ന്നവരും ഉള്‍പെടുന്ന വന്‍ ജനാവലി തടഞ്ഞതിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. ആണവ നിലയം ആരംഭിച്ചാല്‍ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകുമെന്ന കാരണത്താലാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വൈദ്യുതോല്‍പാദനത്തെ ശക്തമായി എതിര്‍ത്തത്.

റഷ്യയുടെ സഹകരണത്തോടെയാണ് കൂടംകുളത്ത് ആയിരം മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ആണവോര്‍ജ പ്‌ളാന്റുകള്‍ സ്ഥാപിക്കുന്നത്. 13,000 കോടി രൂപയോളമാണ് ഇതിന്റെ നിര്‍മാണ ചെലവ്. 2002 മേയില്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും  സുപ്രീംകോടതിയുടെ പ്രവര്‍ത്തനാനുമതി ലഭിക്കാനായി കാത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് മേയ് ആറിന് അനുമതി ലഭിച്ചതിനാല്‍  ആദ്യ റിയാക്ടറില്‍ വൈദ്യുതോല്‍പാദനത്തിനുള്ള സംരഭങ്ങള്‍ അധികൃതര്‍
ആരംഭിച്ചിരുന്നു.

കൂടംകുളത്ത് വൈദ്യുതി ഉല്‍പാദനം തുടങ്ങി; കേരളത്തിനും വൈദ്യുതി ലഭിച്ചു

Also Read: 
പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന് റിഷാദിന്റെ വീട്ടുകാര്‍

Keywords:  Kudankulam nuclear plant powers southern grid for the first time, Southern slept,  Department of Atomic Energy, Atomic reactor , Strategic partnership,Karnataka, Police, Protection, Court Order, Strike, National,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia