Accident | കുംഭമേള കഴിഞ്ഞ് മടങ്ങിയ 6 മലയാളികള്‍ ബിലാസ്പൂരില്‍ വാഹനാപകടത്തില്‍ പെട്ടു; 2 പേരുടെ നില ഗുരുതരം

 
Kumbh Mela Returnees Injured in Road Accident
Kumbh Mela Returnees Injured in Road Accident

Photo Credit: X/Dr. Shankar P Sharma

● തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു മലയാളികൾ.
● ബിലാസ്പൂരിന് സമീപമാണ് അപകടം.
● പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കിയതായി ഐയ്മ അറിയിച്ചു.
● 8.773 മില്യൺ ആളുകൾ കുംഭമേളയിൽ പങ്കെടുത്തു.
● 140 സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു.

ദില്ലി: (KVARTHA) പ്രയാഗ്‌രാജില്‍ നിന്ന് കുംഭമേള കഴിഞ്ഞ് മടങ്ങിയ മലയാളികള്‍ വാഹനാപകടത്തില്‍ പെട്ടു. തിരുവനന്തപുരത്തേക്ക് മടങ്ങിയ ആറ് മലയാളികളാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവര്‍ക്ക് ചികിത്സയടക്കം മറ്റ് സൗകര്യങ്ങള്‍ ഒരുക്കിയതായി മലയാളി സംഘടനയായ ഐയ്മയുടെ ദേശീയ സെക്രട്ടറി അനില്‍ നായര്‍ അറിയിച്ചു. 

മലയാളികള്‍ സഞ്ചരിച്ച വാഹനം ഛത്തീസ്ഗഡിലെ ബിലാസ്പൂരിന് സമീപമാണ് അപകടത്തില്‍ പെട്ടത്. തിരുവനന്തപുരത്ത് നിന്ന് റായ്പൂരില്‍ എത്തി ഇവിടെ നിന്ന് പ്രയാഗ് രാജിലേക്ക് പോയതാണ് മലയാളികള്‍. തിരികെ റായ്പൂരിലേക്ക് വരുന്നതിനിടെയാണ് അപകടം. 

ഏകദേശം 8.773 മില്യണ്‍ ആളുകളാണ് ഇതു വരെ മഹാകുംഭത്തിലെ പുണ്യസ്‌നാനത്തില്‍ പങ്കെടുത്തതെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അതേസമയം, മഹാകുംഭമേളയ്‌ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ 140 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെ 13 എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തതായി ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞതായി എഎന്‍ഐയുടെ റിപ്പോര്‍ട്ട്. 2025 ഫെബ്രുവരി 26 ന് നടക്കാനിരിക്കുന്ന മഹാശിവരാത്രി ഉത്സവത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഫെബ്രുവരി 26 ന് നടക്കാനിരിക്കുന്ന ശിവരാത്രി ഉത്സവത്തിന് സമ്പൂര്‍ണ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഞായറാഴ്ച്ച ഒരു കോടിയിലധികം ആളുകള്‍ പുണ്യസ്‌നാനം നടത്തിയെന്നും വൈഭവ് കൃഷ്ണ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മഹാകുംഭത്തിലെ ഗതാഗതക്കുരുക്ക് തടയാന്‍ പരമാവധി ശ്രമിക്കും. എത്ര വലിയ ജനക്കൂട്ടമുണ്ടായാലും തിരക്ക് നിയന്ത്രിക്കാനുളള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഈ അപകടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Six Malayalees returning from the Kumbh Mela to Thiruvananthapuram were injured in a road accident near Bilaspur, Chhattisgarh. Two are in critical condition. Over 8.7 million people participated in the Kumbh Mela.

#KumbhMela, #RoadAccident, #Kerala, #Chhattisgarh, #India, #Tragedy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia