KVS Admission | കുട്ടിയെ കേന്ദ്രീയ വിദ്യാലയത്തിൽ ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നടപടി ക്രമങ്ങൾ, ഫീസ്, രേഖകൾ, ഫീസ് ഇളവ് അറിയേണ്ടതെല്ലാം

 


ന്യൂഡെൽഹി: (KVARTHA) എല്ലാ മാതാപിതാക്കളുടെയും സ്വപ്നം തങ്ങളുടെ കുട്ടികളെ നല്ല സ്കൂളുകളിൽ പഠിപ്പിക്കുക എന്നതാണ്. രാജ്യത്തെ മികച്ചതും ഫീസ് കുറഞ്ഞതുമായ സ്‌കൂളുകളിലൊന്നാണ് കേന്ദ്രീയ വിദ്യാലയം (KVS). എന്നാൽ കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം നേടുന്നതിനെ കുറിച്ച് പലർക്കും അറിയില്ല.

KVS Admission | കുട്ടിയെ കേന്ദ്രീയ വിദ്യാലയത്തിൽ ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നടപടി ക്രമങ്ങൾ, ഫീസ്, രേഖകൾ, ഫീസ് ഇളവ് അറിയേണ്ടതെല്ലാം

കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശന നടപടികൾ

കേന്ദ്രീയ വിദ്യാലയത്തിൽ ഒന്ന് മുതൽ 12 വരെ ക്ലാസ് വരെയുള്ള പ്രവേശന നടപടികൾ സാധാരണയായി ഫെബ്രുവരിയിൽ ആരംഭിച്ച് ഏപ്രിൽ വരെ തുടരും. 2023-24 വർഷത്തെ അക്കാദമിക് സെഷന്റെ നടപടിക്രമങ്ങൾ ഫെബ്രുവരിയിൽ തന്നെ ആരംഭിച്ചിരുന്നു. ഇതിൽ ഓൺലൈൻ സംവിധാനത്തിലൂടെയാണ് ഒന്നാം ക്ലാസിലെ പ്രവേശനം. വിവിധ വിഭാഗങ്ങൾക്ക് മുൻഗണന നൽകുന്നു. ഉദാഹരണത്തിന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുട്ടികൾക്കാണ് ആദ്യം പ്രവേശനം നൽകുന്നത്.

ഇതുകൂടാതെ, രണ്ട് മുതൽ 12 വരെ ക്ലാസ് പ്രവേശനം ഓഫ്‌ലൈൻ മോഡിൽ നടക്കുന്നു. ഒന്നാം ക്ലാസിൽ തങ്ങളുടെ കുട്ടിയെ കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശിപ്പിക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ, ഔദ്യോഗിക വെബ്സൈറ്റ് kvsonlineadmission(dot)kvs(dot)gov(dot)in സന്ദർശിച്ച് ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഈ ഫോം സൗജന്യമാണ്.

ക്ലാസ് 2ന് മുകളിൽ പ്രവേശനം

രണ്ടാം ക്ലാസിലും അതിനു മുകളിലുമുള്ള ക്ലാസുകളിലെ പ്രവേശനത്തിന് രണ്ട് നടപടിക്രമങ്ങളുണ്ട്. ക്ലാസ് രണ്ട് മുതൽ എട്ട് വരെ, മുൻ‌ഗണന വിഭാഗത്തെയും ഓഫ്‌ലൈൻ സമ്പ്രദായത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. 9, 11 ക്ലാസുകളിലെ പ്രവേശനത്തിന് പരീക്ഷയുണ്ട്. എന്നിരുന്നാലും, 2023-ൽ ഡെൽഹിയിൽ ഒമ്പതാം ക്ലാസിലെ പ്രവേശനത്തിനുള്ള പരീക്ഷ നീക്കി. അതിന്റെ സ്ഥാനത്ത് മുൻഗണനാ നിയമം നടപ്പാക്കി.

എംപി ക്വാട്ട നിർത്തലാക്കി

ലോക്‌സഭാ, രാജ്യസഭാ എംപിമാരുടെ ശുപാർശയിൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ നേരത്തേ പ്രവേശനം ലഭിച്ചിരുന്നു. ഇത് പ്രകാരം എല്ലാ എംപിമാർക്കും കേന്ദ്രീയ വിദ്യാലയങ്ങളിൽ പത്ത് പേർക്ക് പ്രവേശനം നൽകാമായിരുന്നു, എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാർ അതിൽ മാറ്റം വരുത്തുകയും എംപിമാരുടേത് ഉൾപ്പെടെ നിരവധി ക്വാട്ടകൾ നിർത്തലാക്കുകയും ചെയ്തു. അതിനാൽ കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് ഇനി നിങ്ങൾക്ക് ആരുടെയും ശുപാർശ ആവശ്യമില്ല.

മുൻഗണനാ നിയമം

കേന്ദ്രസർക്കാർ ജീവനക്കാരുടെയും വിമുക്തഭടന്മാരുടെയും കുട്ടികൾക്കാണ് പ്രവേശനം നേടാനുള്ള ആദ്യ അവസരം. ഇന്ത്യാ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ഡെപ്യൂട്ടേഷനിലോ ട്രാൻസ്ഫറിലോ ഇന്ത്യയിൽ ജോലി ചെയ്യുന്ന വിദേശ ഉദ്യോഗസ്ഥരുടെ മക്കളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ സ്വയംഭരണ സ്ഥാപനങ്ങൾ / പൊതുമേഖലാ സ്ഥാപനങ്ങൾ / ഉന്നത പഠന സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്കാണ് രണ്ടാം മുൻഗണന.

ഇതിന് ശേഷമാണ് സംസ്ഥാന സർക്കാർ ജീവനക്കാരുടെ മക്കൾക്ക് പ്രവേശനം നൽകുന്നത്. കേന്ദ്രീയ വിദ്യാലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വയംഭരണ സ്ഥാപന ജീവനക്കാരുടെയും മക്കൾക്കാണ് ഈ അവസരം ലഭിക്കുന്നത്. മറ്റ് വിഭാഗങ്ങളിലെ കുട്ടികൾക്കും വിദേശികൾക്കും പ്രവേശനം നൽകും.

കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനത്തിന് ആവശ്യമായ രേഖകൾ

1. ജനന സർട്ടിഫിക്കറ്റ്
2. റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്
3. കുട്ടിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ
4. എസ് സി / എസ് ടി / ഒ ബി സി സർട്ടിഫിക്കറ്റ് (സംവരണ വിഭാഗത്തിൽ പെടുന്നെങ്കിൽ)
5. ഇ ഡബ്ല്യു എസ്/ ബി പി എൽ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
6. ഒരൊറ്റ പെൺകുട്ടിയാണെങ്കിൽ അങ്ങനെയുള്ള സത്യവാങ്മൂലം
7 എംപ്ലോയി സർവീസ് സർട്ടിഫിക്കറ്റ്
8. കുട്ടികളുടെ മാതാപിതാക്കളുടെ അല്ലെങ്കിൽ മുത്തശ്ശിമാരുടെ റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്

ഫീസ് എത്രയാണ്?

1. പ്രവേശന ഫീസ് - 25 രൂപ
2. റീ പ്രവേശന ഫീസ് - 100 രൂപ
3. പ്രതിമാസം ട്യൂഷൻ ഫീസ്
* 9, 10 ക്ലാസുകൾ (ആൺകുട്ടികൾ) - 200 രൂപ
* ക്ലാസ് 11, 12 (കൊമേഴ്‌സ് & ആർട്‌സ്) (ആൺകുട്ടികൾ) - 300 രൂപ
* ക്ലാസ് 11, 12 (സയൻസ്) (ആൺകുട്ടികൾ) - 400 രൂപ
4. കമ്പ്യൂട്ടർ ഫണ്ട് - 100 രൂപ
* ക്ലാസ് മൂന്നും അതിനുമുകളിലും - 100 രൂപ
* 11, 12 ക്ലാസുകളിലെ കമ്പ്യൂട്ടർ സയൻസ് ഫീസ് - 150 രൂപ
5. ഒന്ന് മുതൽ 12 ക്ലാസ് വരെ പ്രതിമാസ സ്കൂൾ വികസന ഫണ്ട് - 500 രൂപ

പ്രായപരിധി

KVS Admission | കുട്ടിയെ കേന്ദ്രീയ വിദ്യാലയത്തിൽ ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നടപടി ക്രമങ്ങൾ, ഫീസ്, രേഖകൾ, ഫീസ് ഇളവ് അറിയേണ്ടതെല്ലാം

ഈ കുട്ടികൾ ട്യൂഷൻ ഫീസ്, സ്കൂൾ വികസന ഫണ്ട്, കമ്പ്യൂട്ടർ ഫീസ് എന്നിവ നൽകേണ്ടതില്ല.

KVS Admission | കുട്ടിയെ കേന്ദ്രീയ വിദ്യാലയത്തിൽ ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നടപടി ക്രമങ്ങൾ, ഫീസ്, രേഖകൾ, ഫീസ് ഇളവ് അറിയേണ്ടതെല്ലാം

Keywords: News, Malayalam, National, KVS, Admission,  Eligibility, School, Education, KVS Admission: Documents and Eligibility.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia