ഒബാമ ഓര്‍മ്മയില്‍ സൂക്ഷിച്ച ആ ബാലന്‍!

 


ന്യൂഡല്‍ഹി: (www.kvartha.com 28.01.2015) പതിനാറുകാരനായ വിശാലിന്റെ സന്തോഷത്തിന് ഇപ്പോള്‍ അതിരുകളില്ല. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇടം നേടിയതിന്റെ സന്തോഷത്തിലാണിപ്പോള്‍ വിശാല്‍. ഒരു നിര്‍മ്മാണതൊഴിലാളിയുടെ മകനായ വിശാലിനെ 2010ല്‍ ഇന്ത്യ സന്ദര്‍ശനത്തിനിടയിലാണ് ഒബാമ ആദ്യമായി കാണുന്നത്. ഹുമയൂണിന്റെ കബറിടം സന്ദര്‍ശിക്കുമ്പോഴായിരുന്നു ഇത്.

അന്ന് വിശാലിനൊപ്പം വേറേയും കുട്ടികളുണ്ടായിരുന്നുവെങ്കിലും ഒബാമയുടെ ഹൃദയത്തില്‍ പതിഞ്ഞത് വിശാലിന്റെ മുഖമായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യ സന്ദര്‍ശിച്ച ഒബാമ വിശാലിനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പലരും അല്‍ഭുതം കൂറി. ഒബാമയെ കാണാന്‍ സിരി ഫോര്‍ട്ടില്‍ വിശാല്‍ കുടുംബസമേതമെത്തി. പ്രസംഗത്തിന് മുന്‍പും പിന്‍പും വിശാല്‍ ഒബാമയെ കണ്ടു. 15 മിനിട്ടോളം ദമ്പതികള്‍ക്കൊപ്പം ചിലവഴിച്ചു.

ഒബാമ ഓര്‍മ്മയില്‍ സൂക്ഷിച്ച ആ ബാലന്‍!വലുതാകുമ്പോള്‍ സൈന്യത്തില്‍ ചേരണമെന്നാണ് വിശാലിന്റെ ആഗ്രഹം. തന്റെ മക്കളുടെ ആഗ്രഹത്തിനൊപ്പം പ്രാധാന്യമുണ്ട് വിശാലിന്റെ സ്വപ്നത്തിനെന്ന് ഒബാമ പ്രസംഗത്തില്‍ പറഞ്ഞപ്പോള്‍ ആ കുട്ടിയുടെ സന്തോഷത്തിന് അതിരുകളുണ്ടായില്ല.

SUMMARY: Sixteen-year-old Vishal's joy knew no bounds on Tuesday. After all, who gets to meet the US First Couple twice and also find mention in President Barack Obama's speech.

Keywords: US President, Barack Obama, Vishal, Humayon, Tomb, Worker, Son,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia