Court Order | ലഖിംപുര്‍ അക്രമം: ആശിഷ് മിശ്ര ഉള്‍പെടെയുള്ളവരുടെ വിടുതല്‍ ഹര്‍ജി തള്ളി കോടതി

 


ന്യൂഡെല്‍ഹി: (www.kvartha.com) യുപിയില്‍ ടികോണിയ മേഖലയില്‍ എസ് യു വി വാഹനവ്യൂഹം പാഞ്ഞുകയറി നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെയും മറ്റ് 12 പ്രതികളുടെയും വിടുതല്‍ ഹര്‍ജി തിങ്കളാഴ്ച ലഖിംപൂര്‍ ഖേരി കോടതി തള്ളി. ജയിലില്‍ കഴിയുന്ന പ്രതികളുടെ ഹര്‍ജികള്‍ ലഖിംപുര്‍ ഖേരി കോടതിയാണു തള്ളിയത്. 2021 ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

'14 പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൂടാതെ 13 പേര്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു, കേസില്‍ തങ്ങളെ തെറ്റായി രജിസ്റ്റര്‍ ചെയ്തുവെന്ന് അവകാശപ്പെട്ടു. വാദങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി സുനില്‍ കുമാര്‍ വര്‍മ തിങ്കളാഴ്ച എല്ലാ വിടുതല്‍ ഹര്‍ജികളും നിരസിച്ചു,' -ലഖിംപൂര്‍ ഖേരി ജില്ലാ സര്‍കാര്‍ അഭിഭാഷകന്‍ അരവിന്ദ് ത്രിപാഠി പറഞ്ഞു.

Court Order | ലഖിംപുര്‍ അക്രമം: ആശിഷ് മിശ്ര ഉള്‍പെടെയുള്ളവരുടെ വിടുതല്‍ ഹര്‍ജി തള്ളി കോടതി

'പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയ ശേഷം വിചാരണ ആരംഭിക്കും. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 34 വകുപ്പ് (പൊതു ഉദ്ദേശ്യത്തോടെ നിരവധി ആളുകള്‍ ചെയ്ത പ്രവൃത്തികള്‍) കോടതി കുറ്റപത്രത്തില്‍ നിന്ന് തിങ്കളാഴ്ച നീക്കം ചെയ്തു. 149 മുതലുള്ള ഓരോ വകുപ്പും കോടതി ശരിവച്ചു' ത്രിപാഠി പറഞ്ഞു.

ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ഥാര്‍ ഉള്‍പെടെ മൂന്ന് എസ് യു വികളുടെ വാഹനവ്യൂഹം ഒക്ടോബര്‍ മൂന്നിനു ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ പാഞ്ഞുകയറുകയായിരുന്നു. തുടര്‍ന്ന് നാലു കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ അക്രമത്തിലാണു രണ്ട് ബിജെപി പ്രവര്‍ത്തകരും ഡ്രൈവറും കൊല്ലപ്പെട്ടത്.

Keywords:  New Delhi, News, National, Court, Court Order, plea, Lakhimpur violence: Court rejects discharge pleas, framing of charges against Ashish Mishra, others today
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia