Lok Sabha | ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു; ഉത്തരവിറങ്ങിയത് സുപ്രീം കോടതി ഹർജി പരിഗണിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്

 


ന്യൂഡെൽഹി: (www.kvartha.com) എൻസിപി നേതാവും ലക്ഷദ്വീപ് എംപിയുമായ പിപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് അടിയന്തര ഉത്തരവ് പുറത്തിറക്കി. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ജനുവരിയിലാണ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. തന്റെ അയോഗ്യത പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസൽ നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവിറങ്ങിയത്.

Lok Sabha | ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു; ഉത്തരവിറങ്ങിയത് സുപ്രീം കോടതി ഹർജി പരിഗണിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്

2009-ലെ കൊലപാതകശ്രമക്കേസിൽ ജനുവരിയിൽ കവരത്തി സെഷൻസ് കോടതി ഫൈസലിനും മറ്റ് മൂന്ന് പേർക്കും 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു, തുടർന്ന് അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ശേഷം ഫൈസൽ കേരള ഹൈകോടതിയെ സമീപിച്ചു. ജനുവരി 25 ന് സെഷൻസ് കോടതി ശിക്ഷിച്ചത് ഹൈകോടതി സ്റ്റേ ചെയ്തു.

അതേസമയം, ശിക്ഷ ഹൈകോടതി സ്‌റ്റേ ചെയ്‌തിട്ടും ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഫൈസൽ സുപ്രീം കോടതിയിൽ ഹർജി നൽകുകയായിരുന്നു. തുടർന്ന് ഹർജി ബുധനാഴ്ച പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് അയോഗ്യത പിൻവലിച്ച് ഉത്തരവിറങ്ങിയത്.

Keywords: New Delhi, National, News, Lakshadweep, Lok Sabha, Supreme Court, Criminal Case, Murder Case, Politics, Political-News, Leader, Top-Headlines,  Lakshadweep MP's Lok Sabha Disqualification Revoked.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia