ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ മരണം കൊലപാതകമാകാമെന്ന് ബന്ധുക്കള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 26.09.2015) മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണം കൊലപാതകമാകാമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക രേഖകള്‍ പുറത്തുവിടണമെന്നുമാവശ്യപ്പെട്ട് ശാസ്ത്രിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ശാസ്ത്രിയുടെ മൃതദേഹത്തില്‍ കണ്ട നീല രേഖകളും വെളുത്ത തുത്തുകളും സംശയാസ്പദമാണെന്ന് പറഞ്ഞ ബന്ധുക്കള്‍ കൃത്യമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇതില്‍ എന്തൊക്കെയോ കള്ളക്കളികള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും ആരോപിച്ചു. മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നുവെങ്കിലും അന്ന് അത് ഗൗരവമായെടുത്തില്ല. ആരും ശിക്ഷിക്കപ്പെട്ടുമില്ലെന്നും കോണ്‍ഗ്രസ് നേതാവും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പുത്രനുമായ അനില്‍ ശാസ്ത്രി പറഞ്ഞു.

അന്ന് അറസ്റ്റ് ചെയ്ത ബട്‌ളറെ പിന്നീട് വിട്ടയച്ചു. താഷ്‌ക്കെന്റില്‍ പോയപ്പോള്‍ ബട്‌ളറെ കാണാന്‍ അമ്മ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ് അധികൃതര്‍ പറഞ്ഞത്. മാത്രമല്ല പിതാവിന്റെ ഫിസിഷ്യന്‍ ആര്‍.എന്‍.ചുംഗും പേഴ്‌സണല്‍ സെക്രട്ടറിയും കൊല്ലപ്പെട്ടതും തന്നെ ഏറെ ഞെട്ടിച്ചുവെന്നും അനില്‍ ശാസ്ത്രി പറയുന്നു. അന്വേഷണ കമ്മീഷന് മുമ്പാകെ ഹാജരാകുന്നതിന് മുമ്പ് തന്നെ അവരെ അവസാനിപ്പിക്കുകയായിരുന്നു. ഇതെല്ലാം യാദൃശ്ചികമായി സംഭവിച്ചതാണെന്ന് കരുതുന്നില്ല.

മാത്രമല്ല പിതാവിന്റെ സ്വകാര്യ ഡയറിയും ഇതുവരെ കണ്ടെടുക്കാനായില്ല. എല്ലാവിവരങ്ങളും ഡയറിയില്‍ കുത്തിക്കുറിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. ഡയറിയില്‍ താഷ്‌ക്കെന്റ് കരാറിനെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ടാകാം. മാത്രമല്ല പിതാവിന്റെ തെര്‍മോ ഫ്‌ളാസ്‌കിനെക്കുറിച്ചും വിവരമില്ല. ആ ഫ്‌ളാസ്‌കിനകത്തുനിന്നുള്ള എന്തില്‍ നിന്നോ ആയിരിക്കണം മരണം സംഭവിച്ചിട്ടുണ്ടാവുകയെന്നും അനില്‍ ശാസ്ത്രി പറഞ്ഞു.

ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ മരണം കൊലപാതകമാകാമെന്ന് ബന്ധുക്കള്‍ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് മുന്‍ പ്രധാനമന്ത്രിമാരായ ചന്ദ്രശേഖര്‍, ഐ.കെ.ഗുജ്‌റാള്‍, മന്‍മോഹന്‍ സിങ് എന്നിവരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ശാസ്്ത്രിയുടെ മകനും ബി.ജെ.പി നേതാവുമായ സുനില്‍ ശാസ്്ത്രിയും പറയുന്നു.

പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ചു രഹസ്യ ഔദ്യോഗിക രേഖകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണം സംബന്ധിച്ച രേഖകളും പുറത്തുവിടണമെന്ന ആവശ്യം ശക്തമാവുകയാണ്.

Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: മുഹമ്മദ് സാബിറിനെ ബാങ്ക് ജീവനക്കാരികള്‍ തിരിച്ചറിഞ്ഞു
Keywords:  Lal Bahadur Shastri could have been murdered, claims his family; demands declassification of files, New Delhi, Complaint, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia