ദൈവത്തെ വരെ മോദി കബിളിപ്പിക്കും: ലാലു പ്രസാദ്

 


പട്‌ന: (www.kvartha.com 20.08.2015) ബിഹാറിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ പരിഹസിച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.

മോദി ദൈവത്തെ വരെ കബിളിപ്പിക്കുമെന്ന് ലാലു പറഞ്ഞു. വൈശ്യ വിഭാഗത്തിന്റെ കണ്‍വെഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ലാലു. എല്ലാവരെയും കബിളിപ്പിക്കുക എന്ന ഒരു ഗുണമേ മോദിക്കുള്ളൂ. ദൈവത്തെ വരെ ഇങ്ങനെ കബിളിപ്പിക്കാം.

അധികാരത്തിലേറി 15 മാസത്തിനുള്ളില്‍ തന്റെ വാഗ്ദാനങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം പ്രാവര്‍ത്തികമാക്കിയതിന്റെ തെളിവു മോദിക്കു കാണിക്കാനുണ്ടോയെന്നും ലാലു ചോദിച്ചു.
   
അടുത്ത മൂന്നു മാസത്തേക്ക് മോദി ഇനി പാക്കേജിനെക്കുറിച്ചു പറയുന്നത് കേള്‍ക്കാം. ഫെബ്രുവരിയില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അറിയാം വാഗ്ദാനങ്ങള്‍ ആവിയായിപ്പോകുന്നതെന്നും ലാലു.

ദൈവത്തെ വരെ മോദി കബിളിപ്പിക്കും: ലാലു പ്രസാദ്


SUMMARY: Rashtriya Janata Dal President Lalu Prasad denounced the Rs. 1.25 lakh crore special package for Bihar announced by Prime Minister Narendra Modi today, calling it a 'political jumla' and different from special status which he had earlier promised.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia