Treatment | ലാലുപ്രസാദ് യാദവിന് മകള്‍ രോഹിണി വൃക്ക നല്‍കും; ശസ്ത്രക്രിയ സിംഗപൂരില്‍ നവംബര്‍ അവസാനത്തോടെ

 


ന്യൂഡെല്‍ഹി: (www.kvartha.com) ചികിത്സയില്‍ കഴിയുന്ന രാഷ്ട്രീയ ജനതാദള്‍ (RJD) നേതാവ് ലാലു പ്രസാദ് യാദവിന് മകള്‍ രോഹിണി ആചാര്യ വൃക്ക നല്‍കുമെന്ന് റിപോര്‍ട്. സിംഗപൂരില്‍ വച്ചായിരിക്കും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുകയെന്നും ഈ മാസം അവസാനത്തോടെ ലാലു സിംഗപൂരില്‍ പോകുമെന്നുമാണ് കുടുംബ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ലാലുവിന്റെ ഇളയ മകളായ രോഹിണി ഏറെക്കാലമായി സിംഗപൂരിലാണ്. കഴിഞ്ഞ മാസം ലാലു ചികിത്സയ്ക്കായി സിംഗപൂരില്‍ എത്തിയിരുന്നു. വൃക്ക നല്‍കാന്‍ മകള്‍ തയാറായെങ്കിലും തുടക്കത്തില്‍ ലാലു എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നതായി കുടുംബത്തെ ഉദ്ധരിച്ചുകൊണ്ടുള്ള റിപോര്‍ടുകളില്‍ പറയുന്നു.

Treatment | ലാലുപ്രസാദ് യാദവിന് മകള്‍ രോഹിണി വൃക്ക നല്‍കും; ശസ്ത്രക്രിയ സിംഗപൂരില്‍ നവംബര്‍ അവസാനത്തോടെ

ഒടുവില്‍ രോഹിണിയുടെ പിടിവാശിക്ക് മുന്നില്‍ ശസ്ത്രക്രിയയ്ക്ക് ലാലു സമ്മതിക്കുകയായിരുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു നിലവില്‍ ജാമ്യത്തിലാണ്.

Keywords: Lalu Yadav's Daughter Rohini Acharya To Donate Kidney To Him, New Delhi, News, Hospital, Treatment, Politics, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia