ഭൂമി വിവാദം: കര്‍ണാടകയില്‍ വീണ്ടും മന്ത്രി രാജിവെച്ചു

 


ഭൂമി വിവാദം: കര്‍ണാടകയില്‍ വീണ്ടും മന്ത്രി രാജിവെച്ചു ബാംഗ്ലൂര്‍: ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ഒരു മന്ത്രികൂടി രാജിവെച്ചു. സര്‍ക്കാര്‍ ഭൂമി അനധികൃതമായി സ്വന്തമാക്കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കര്‍ണാടക നിയമമന്ത്രി ജി സുരേഷ്‌കുമാര്‍ രാജിവെച്ചത്. രാജി കത്ത് മുഖ്യമന്ത്രി സദാനന്ദഗൗഡ ഇനിയും സ്വീകരിച്ചിട്ടില്ല.

സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിപ്രകാരമാണ് ബാംഗ്ലൂരില്‍ സുരേഷ്‌കുമാര്‍ സ്ഥലം കൈവശപ്പെടുത്തിയത്. എന്നാല്‍ സുരേഷ്‌കുമാറിന്റെ അമ്മയുടെയും മകളുടെയും പേരില്‍ രണ്ടിടത്ത് ഭൂമിയുണ്ട്. തനിക്ക് ലഭിച്ച ഭൂമി തിരികെ നല്‍കുമെന്ന് സുരേഷ്‌കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയിലെ ഗ്രൂപ്പുകള്‍ക്ക് അതീതനായി നില്‍ക്കുന്നതിനാലാണ് സുരേഷ്‌കുമാറിന്റെ രാജി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതെന്ന് റിപ്പോര്‍ട്ടുണ്ട്.

Keywords:  Bangalore, Resignation, Minister, National, Suresh Kumar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia