Alert | ഹാസൻ മേഖലയിൽ മണ്ണിടിച്ചിൽ: നിരവധി ട്രെയിനുകൾ റദ്ദാക്കി റെയിൽവേ; ദീർഘദൂര സർവീസുകളെ ബാധിക്കും; അറിയാം കൂടുതൽ
ജൂലൈ 29 മുതൽ ഓഗസ്റ്റ് മൂന്ന് വരെ 16511 നമ്പർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് പൂർണമായും റദ്ദാക്കി. ഇതേ ദിവസങ്ങളിൽ തന്നെ കണ്ണൂർ-ബംഗളൂരു എക്സ്പ്രസും (16512 നമ്പർ) റദ്ദാക്കി.
പാലക്കാട്: (KVARTHA) കര്‍ണാടക ഹാസനിലെ സകലേഷ് പുര മേഖലയിൽ യദകുമേരി - കടഗരവള്ളി സ്റ്റേഷനുകൾക്ക് ഇടയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ അറിയിച്ചു. ജൂലൈ 29 മുതൽ ഓഗസ്റ്റ് മൂന്ന് വരെ 16511 നമ്പർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് പൂർണമായും റദ്ദാക്കി. ഇതേ ദിവസങ്ങളിൽ തന്നെ കണ്ണൂർ-ബംഗളൂരു എക്സ്പ്രസും (16512 നമ്പർ) റദ്ദാക്കി.
ജൂലൈ 30 മുതൽ ആഗസ്റ്റ് നാല് വരെ മംഗ്ളൂറു സെൻട്രൽ-വിജയപുര സ്പെഷൽ എക്സ്പ്രസ് (07378), വിജയപുര-മംഗ്ളൂറു സെൻട്രൽ എക്സ്പ്രസ് (07377) എന്നിവയും റദ്ദാക്കി. ബംഗളൂരു-മുരുഡേശ്വർ എക്സ്പ്രസ് (16585), മുരുഡേശ്വർ-ബംഗളൂരു എക്സ്പ്രസ് (16586), ബംഗളൂരു-കാർവാര്‍ സ്പെഷൽ എക്സ്പ്രസ് (16595), കാർവാര്‍-ബംഗളൂരു എക്സ്പ്രസ് (16596) എന്നീ ട്രെയിനുകളും ജൂലൈ 29 മുതൽ ഓഗസ്റ്റ് നാല് വരെ റദ്ദാക്കിയിരിക്കുകയാണ്.
മംഗ്ളൂറു ജംഗ്ഷൻ-യശ്വന്ത്പുര ജംഗ്ഷൻ എക്സ്പ്രസ് (16576) ജൂലൈ 30, 31 തീയതികളിലും, യശ്വന്ത്പുര ജംഗ്ഷൻ-മംഗ്ളൂറു ജംഗ്ഷൻ എക്സ്പ്രസ് (16575) ജൂലൈ 31, ഓഗസ്റ്റ് ഒന്ന് തീയതികളിലും റദ്ദാക്കി. ഓഗസ്റ്റ് മൂന്നിനുള്ള 16539 നമ്പർ യശ്വന്ത്പുര -മംഗ്ളൂറു എക്സ്പ്രസും, ഓഗസ്റ്റ് നാലിനുള്ള 16540 നമ്പർ മംഗ്ളൂറു - യശ്വന്ത്പുര എക്സ്പ്രസും റദ്ദാക്കി.
യശ്വന്ത്പുര -കാർവാര്‍ എക്സ്പ്രസ് (16515) ജൂലൈ 29, 31, ഓഗസ്റ്റ് രണ്ട് തീയതികളിലും, കാർവാര്‍-യശ്വന്ത്പുര എക്സ്പ്രസ് (16516) ജൂലൈ 30, ആഗസ്റ്റ് ഒന്ന്, മൂന്ന് തീയതികളിലും റദ്ദാക്കിയിട്ടുണ്ട്. റെയിൽവേ അധികൃതർ മണ്ണിടിച്ചിൽ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ യാത്രക്കാർ റെയിൽവേ അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും മുൻകൂർ ബുക്കിംഗ് പരിശോധിക്കാനും ശ്രദ്ധിക്കുക.