ഹിമാചലിലെ ദേശീയപാതയില്‍ വന്‍ മണ്ണിടിച്ചില്‍; ഒരു ബസ് ഉള്‍പെടെ 40ലധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങി, രക്ഷാപ്രവര്‍ത്തനം തുടങ്ങി

 



ഷിംല: (www.kvartha.com 11.08.2021) ഹിമാചല്‍ പ്രദേശിലെ കിനൗറില്‍
ദേശീയപാതയില്‍ വന്‍ മണ്ണിടിച്ചില്‍. ഉച്ചയോടെയുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി. ഹിമാചല്‍ ട്രാന്‍സ്‌പോര്‍ട് ബസ് അടക്കമുള്ളവ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് റിപോര്‍ട്. മൂരങ്ങില്‍ നിന്ന് ഹരിദ്വാറിലേക്ക് പോവുകയായിരുന്ന ബസാണ് മണ്ണിനടിയില്‍പെട്ടത്. 

ഹിമാചലിലെ ദേശീയപാതയില്‍ വന്‍ മണ്ണിടിച്ചില്‍; ഒരു ബസ് ഉള്‍പെടെ 40ലധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങി, രക്ഷാപ്രവര്‍ത്തനം തുടങ്ങി


ബസില്‍ നാല്‍പ്പതോളം ആളുകള്‍ ഉള്ളതായും വിവരമുണ്ട്. രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പ്രാദേശികമായി ലഭിക്കുന്ന റിപോര്‍ടുകളുടെ അടിസ്ഥാനത്തില്‍ നാല്പതിലധികം യാത്രക്കാര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടപ്പുണ്ട്. പ്രാദേശിക ഭരണകൂടം, പൊലീസ്, എന്‍ ഡി ആര്‍ എഫ് ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിട്ടുണ്ട്. 25 അംഗ എന്‍ഡിആര്‍എഫ് സംഘം ഇവിടേക്ക് തിരിച്ചിട്ടുണ്ട്. 

രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര നിര്‍ദേശം നല്‍കിയെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താകറെ അറിയിച്ചു. ഹിമാചല്‍ മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സംസാരിക്കു
കയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. 

Keywords:  News, National, India, land, Bus, Accident, Police, Landslide, Ministers, Landslide in Himachal, at least 40 people feared buried under debris
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia