അനന്തനാഗില്‍ നടത്തിയ ഏറ്റുമുട്ടലില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടായിരുന്ന അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാസേന

 



ശ്രീനഗര്‍: (www.kvartha.com 02.01.2022) പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടായിരുന്ന അവസാന ഭീകരവാദിയെയും വധിച്ചെന്ന് സുരക്ഷാസേന. രണ്ട് ദിവസമായി അനന്തനാഗില്‍ നടത്തിയ ഏറ്റുമുട്ടലിലാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയില്‍പെട്ട മൂന്നുപേരെ വധിച്ചതെന്ന് പൊലീസ് അറിയിച്ചു. 

ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡെര്‍ സമീര്‍ ദര്‍ ആണ് ഡിസംബര്‍ 30ന് അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐജി പി വിജയ് കുമാര്‍ ശനിയാഴ്ച വെളിപ്പെടുത്തി.

അനന്ത്‌നാഗിലെ ദൂരുവില്‍ ആണ് ഏറ്റുമുട്ടല്‍ നടന്നത്. ജെയ്‌ഷെ കമാന്‍ഡെര്‍ സമീര്‍ ദര്‍ ആണ് കൊല്ലപ്പെട്ടതെന്ന് ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. പുല്‍വാമ ഭീകരാക്രമത്തില്‍ ചാവേറായി മാറിയ ആദില്‍ അഹമ്മദ് ദറിനെ ഭീകരസംഘടനയില്‍ ചേര്‍ത്ത് പരിശീലനം നല്‍കിയത് സമീര്‍ ആണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അനന്തനാഗില്‍ നടത്തിയ ഏറ്റുമുട്ടലില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടായിരുന്ന അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാസേന


വ്യാഴാഴ്ചയാണ് മൂന്ന് ഭീകരരെയും വധിച്ചത്. ഇതില്‍ ഒരാള്‍ പാകിസ്താന്‍ പൗരനാണെന്നും നാട്ടുകാരായ യുവാക്കളെ ഭീകര സംഘടനയില്‍ ചേര്‍ക്കുന്നതിന് നിയോഗിക്കപ്പെട്ട ആളായിരുന്നു സമീര്‍ എന്ന് ലഫ്റ്റനന്റ് ജനറല്‍ ഡി പി പാണ്ഡെ പറഞ്ഞു. സുരക്ഷാസേനയ്‌ക്കെതിരെ ആക്രമണം നടത്താന്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നതും സമീര്‍ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.

2019ല്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസിലേക്ക് ആദില്‍ അഹമ്മദ് ദര്‍ ഇടിച്ച് കയറ്റുകയായിരുന്നുവെന്നാണ് വിവരം.

Keywords:  News, National, India, Srinagar, Attack, Terrorism, Terror Attack, Soldiers, Army, Police, Killed, Last of Pulwama attackers killed, say security forces
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia